പുൽവാമയിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് കാൻഡിൽ ലൈറ്റ് വിജിൽ 16ന്
Saturday, February 16, 2019 4:43 PM IST
ഡാളസ് : കാഷ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ഇര്‍വിംഗ് മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്(MGMNIT) ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

ഫെബ്രുവരി 16 ന് (ശനി) വൈകുന്നേരം 5 ന് സംഘടിപ്പിക്കുന്ന കാൻഡിൽ ലൈറ്റ് വിജിലിൽ ഡാളസിലെ ഡാളസി ലെ വിവിധ തുറകളില്‍പ്പെട്ട സംഘടനാ നേതാക്കളും, സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കളും സംബന്ധിക്കുമെന്ന് പ്രസിഡന്‍റ് ഡോ.പ്രസാദ് തോട്ടക്കൂറ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ