ഷിക്കാഗോ മലയാളി അസോസിയേഷൻ ജോയി ചെമ്മാച്ചേലിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു
Saturday, February 16, 2019 7:28 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ജോയി ചെമ്മാച്ചേലിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു. പ്രസിഡന്‍റ് ജോൺസൺ കണ്ണൂക്കാടന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജോഷി വള്ളിക്കളം അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ പ്രസിഡന്‍റുമാരായ ജോസ് നെല്ലുവേലിൽ, പി.ഒ. ഫിലിപ്പ്, സണ്ണി വള്ളിക്കളം, ടോമി അന്പേനാട്ട്, സീനിയർ സിറ്റിസൺ പ്രതിനിധി ജോബ് സൈമൺ മുണ്ടപ്ലാക്കൽ എന്നിവർ അനുശോചിച്ചു.