ക​ണ​ക്ടി​ക്ക​ട്ടി​ൽ മ​ല​യാ​ളം ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു
Sunday, February 17, 2019 9:53 PM IST
ക​ണ​ക്ടി​ക​ട്ട്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ണ​ക്ടി​ക്ക​ട്ടും കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് സം​രം​ഭ​മാ​യ പ്ര​വാ​സി മ​ല​യാ​ളം മി​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​യാ​ളം ക്ലാ​സ്, ’മാ​ന്പ​ഴം’ ആ​രം​ഭി​ച്ചു. മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ലാ​യി അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. അ​മേ​രി​ക്ക​ൻ സ്കൂ​ൾ ക​ല​ണ്ട​ർ പ്ര​കാ​രം അ​ദ്ധ്യ​യ​ന​വ​ർ​ഷം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ക്ലാ​സു​ക​ൾ നി​ല​വി​ൽ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ 12 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള​താ​ണ്. നൂ​റോ​ളം കു​ട്ടി​ക​ളും ഇ​രു​പ​ത്ത​ഞ്ചോ​ളം അ​ധ്യാ​പ​ക , അ​ന​ധ്യാ​പ​ക സ​ന്ന​ദ്ധ​സേ​വ​ക​രും ഈ ​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു.

കു​ട്ടി​ക​ളി​ൽ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​മോ ഭീ​തി​യോ ഉ​ണ്ടാ​ക്കാ​തെ കേ​ര​ള​ത്തെ​യും മ​ല​യാ​ള ഭാ​ഷ​യെ​യും പ​രി​ച​യ​പ്പെ​ടു​ത്തി കൊ​ടു​ക്കു​ന്ന​താ​ണ് ക​ളി​ക​ളും ക​ഥ​ക​ളും പാ​ട്ടു​ക​ളും അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള ഈ ​പാ​ഠ്യ പ​ദ്ധ​തി. ക​ഴി​ഞ്ഞ വേ​ന​ല​വ​ധി​ക്കാ​ല​ത്തു പ്ര​വാ​സി മി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന ശി​ബി​ര​ത്തി​ൽ ഇ​വി​ടെ നി​ന്നും ആ​റ് അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ക്കി സ​ന്ന​ദ്ധ സേ​വ​ക​ർ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും പു​തി​യ പാ​ഠ്യ പ​ദ്ധി​തി​യി​ൽ പ്രാ​വീ​ണ്യം നേ​ടു​ക​യും ചെ​യ്തു. ഒ​ക്ടോ​ബ​ർ അ​വ​സാ​നം ആ​രം​ഭി​ച്ച ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ജൂ​ണോ​ടു കൂ​ടി അ​വ​സാ​നി​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം