ഡാ​ള​സി​ൽ വ​നി​ത സ്റ്റോ​ർ ക്ല​ർ​ക്ക് വെ​ടി​യേ​റ്റ് മ​രി​ച്ചു
Sunday, February 17, 2019 9:53 PM IST
ലൂ​യി​സ് വി​ല്ല: ലൂ​യി​സ് വി​ല്ല ക​ണ്‍​വീ​നി​യ​ന്‍റ് സ്റ്റോ​ർ ക്ല​ർ​ക്കും ക​രോ​ൾ​ട്ട​ണ്‍ താ​മ​സ​ക്കാ​രി​യു​മാ​യ അ​ഷ​റ​ഫ് ല​ക്കാ​നി (51) ക​വ​ർ​ച്ച ശ്ര​മ​ത്തി​നി​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ഈ​സ്റ്റ് കോ​ർ​പ​റേ​റ്റ് ഡ്രൈ​വി​ലെ ക​ണ്‍​വി​നി​യ​ന്‍റ് സ്റ്റോ​റി​ൽ രാ​വി​ലെ​യാ​ണ് മു​ഖം​മൂ​ടി ധ​രി​ച്ച ര​ണ്ടു​പേ​ർ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​ത്. പ​ണം എ​ണ്ണി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ല​ക്കാ​നി​യെ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ വെ​ടി​വ​ച്ചി​ട്ട് 217 ഡോ​ള​റു​മാ​യി ഇ​വ​ർ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സാ​ധ​നം വാ​ങ്ങ​നെ​ത്തി​യ ആ​ളാ​ണ് ല​ക്കാ​നി വെ​ടി​യേ​റ്റ് കി​ട​ക്കു​ന്ന വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൂ​ന്നു മാ​സം മു​ന്പ് സ​മാ​ന​മാ​യ രീ​തി​യി​ൽ സാം ​ഷാ എ​ന്ന സ്റ്റോ​ർ ക്ല​ർ​ക്ക് വെ​ടി​യേ​റ്റ് മ​രി​ച്ചി​രു​ന്നു. ഇ​വ​ർ​ക്ക് ര​ണ്ടു ആ​ണ്‍​മ​ക്ക​ളു​ണ്ട്. മ​ക്ക​ൾ കാ​ന​ഡ​യി​ലും ഭ​ർ​ത്താ​വ് പാ​ക്കി​സ്ഥാ​നി​ലു​മാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ