ജോ​യി ചെ​മ്മാ​ച്ചേ​ലി​ന് ഷി​ക്കാ​ഗോ പൗ​രാ​വ​ലി ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു
Sunday, February 17, 2019 9:55 PM IST
ഷി​ക്കാ​ഗോ: ലോ​ക മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് സു​പ​രി​ചി​ത​നാ​യി​രു​ന്ന ജോ​യി ചെ​മ്മാ​ച്ചേ​ലി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​വാ​ൻ ഇ​ന്ത്യാ പ്ര​സ്ക്ല​ബ് ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ​യും ഷി​ക്കാ​ഗോ പൗ​രാ​വ​ലി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​നു​ശോ​ച​ന സ​മ്മേ​ള​നം ന​ട​ത്ത​പ്പെ​ട്ടു.

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്തോ​ലി​ക്കാ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം സീ​റോ മ​ല​ബാ​ർ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും, ക്നാ​നാ​യ റീ​ജ​ണ്‍ ഡ​യ​റ​ക്ട​റു​മാ​യ മോ​ണ്‍. തോ​മ​സ് മു​ള​വ​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബി​ജു കി​ഴ​ക്കേ​ക്കു​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ൻ​ഹൊ​സെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി ഫാ. ​സ​ജി പി​ണ​ർ​ക്ക​യി​ൽ, ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ, പ്ര​സ് ക്ല​ബ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് മ​ധു കൊ​ട്ടാ​ര​ക്ക​ര, ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ നാ​യ​ർ, ട്ര​ഷ​റ​ർ സ​ജി​മോ​ൻ ആ​ന്‍റ​ണി, ഫോ​മ മു​ൻ പ്ര​സി​ഡ​ന്‍റ് ബെ​ന്നി വാ​ച്ചാ​ച്ചി​റ, ട്ര​ഷ​റ​ർ ഷി​നു ജോ​സ​ഫ്, അ​നി​യ​ൻ ജോ​ർ​ജ് (ചേ​ന്പ​ർ ഓ​ഫ് കൊ​മേ​ഴ്സ് ചെ​യ​ർ​മാ​ൻ), ജെ​യ്ബു കു​ള​ങ്ങ​ര (പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ്), അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ (ഏ​ഷ്യാ​നെ​റ്റ് യു.​എ​സ്.​എ), റോ​യി മു​ള​ങ്കു​ന്നം (കൈ​ര​ളി ടി​വി), കു​ര്യ​ൻ ഫി​ലി​പ്പ് (ഹാ​ർ​വെ​സ്റ്റ് ടി​വി), പീ​റ്റ​ർ കു​ള​ങ്ങ​ര (ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ്), സാ​ജു ക​ണ്ണ​ന്പ​ള്ളി (ക്നാ​നാ​യ വോ​യ്സ്), ജോ​ഷി വ​ള്ളി​ക്ക​ളം (സിഎംഎ.), ജോ​ർ​ജ് പാ​ല​മ​റ്റം (കേ​ര​ള അ​സോ​സി​യേ​ഷ​ൻ), സ്റ്റീ​ഫ​ൻ ചൊ​ള്ള​ന്പേ​ൽ (ഐ​എംഎ), പോ​ൾ​സ​ണ്‍ കു​ള​ങ്ങ​ര (സെ​ന്‍റ് മേ​രീ​സ് പ​ള്ളി), ജോ​സ​ഫ് മു​ല്ല​പ്പ​ള്ളി​ൽ (സി​റ്റി​വൈ​സ് കോ​ർ​പ്പ​റേ​ഷ​ൻ), റ്റോ​മി ക​ണ്ണാ​ല (സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ), സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​ക്കു​റ്റ് (മി​ഡ്വെ​സ്റ്റ് അ​സോ​സി​യേ​ഷ​ൻ), ജ​യ​ൻ മു​ള​ങ്ങാ​ട് (സം​വി​ധാ​യ​ക​ൻ), ശി​വ​ൻ മു​ഹ​മ്മ (ഇ​ന്ത്യാ പ്ര​സ് ക്ല​ബ്), ലി​ൻ​സ് താ​ന്നി​ച്ചു​വ​ട്ടി​ൽ (സാ​ഹി​ത്യ​വേ​ദി), സ​ണ്ണി വ​ള്ളി​ക്ക​ളം (സീ​റോ മ​ല​ബാ​ർ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള എ​ക്സ്പ്ര​സ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ ജോ​സ് ക​ണി​യാ​ലി സ്വാ​ഗ​ത​വും പ്ര​സ് ക്ല​ബ് ഷി​ക്കാ​ഗോ സെ​ക്ര​ട്ട​റി പ്ര​സ​ന്ന​ൻ പി​ള്ള ന​ന്ദി​യും പ​റ​ഞ്ഞു. ഫ്ള​വേ​ഴ്സ് ടി​വി യു​എ​സ്എ. സി​ഇ​ഒ ബി​ജു സ​ക്ക​റി​യ അ​വ​താ​ര​ക​നാ​യി​രു​ന്നു. സം​ഘാ​ട​ക​ൻ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ, ക​ലാ​കാ​ര​ൻ, ക​ർ​ഷ​ക​ൻ തു​ട​ങ്ങി​യ വി​വി​ധ നി​ല​ക​ളി​ൽ തി​ള​ങ്ങി​യ ജോ​യി​ച്ച​ന്‍റെ സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് ഏ​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. മി​ക​ച്ച സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​ള്ള അ​വാ​ർ​ഡ് ജോ​യി ചെ​മ്മാ​ച്ചേ​ലി​ന്‍റെ പേ​രി​ൽ ഫൊ​ക്കാ​ന ന​ൽ​കു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ നാ​യ​ർ പ്ര​സ്താ​വി​ച്ചു.

ജോ​യി ചെ​മ്മാ​ച്ചേ​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ സ​ജി പൂ​തൃ​ക്ക​യി​ൽ, ജോ​ർ​ജ് തോ​ട്ട​പ്പു​റം, സാ​ബു ന​ടു​വീ​ട്ടി​ൽ, ബി​ജു തു​രു​ത്തു​മാ​ലി​ൽ, ജോ​ണ്‍​സ​ണ്‍ വാ​രി​യ​ത്ത്, ജോ​സ് പി​ണ​ർ​ക്ക​യി​ൽ, ജോ​സ് മ​ണ​ക്കാ​ട്ട്, സി​ബി കൈ​ത​ക്ക​ത്തൊ​ട്ടി​യി​ൽ, ജെ​യി​ൻ മാ​ക്കീ​ൽ, നാ​രാ​യ​ണ​ൻ കു​ട്ട​പ്പ​ൻ, സി​ബി ആ​ലും​പ​റ​ന്പി​ൽ, സ​ണ്ണി ഈ​രൂ​രി​ക്ക​ൽ, ജോ​ബ് മാ​ക്കീ​ൽ, ബി​ജു അ​ഞ്ച​ങ്കു​ന്ന​ത്ത്, ജൂ​ബി വ​ള്ളി​ക്ക​ളം, മോ​നു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​രും ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. നേ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ക​ണ്ട​തി​ൽ വ​ച്ചു ഏ​റ്റ​വും വ​ലി​യ ജ​ന​ക്കൂ​ട്ടം ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്ന മൃ​ത​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്ത​തു​ത​ന്നെ ജോ​യി​ച്ച​ന്‍റെ സ്വീ​കാ​ര്യ​ത​യു​ടെ തെ​ളി​വാ​യി​രു​ന്നു​വെ​ന്ന് ഏ​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട് : ജോ​സ് ക​ണി​യാ​ലി