ഫാമിലി കോൺഫറൻസ് പ്രതിനിധി സംഘം വാഷിംഗ്ടൺ ഡിസി ഏരിയായിലെ ഇടവകൾ സന്ദർശിക്കുന്നു
Monday, February 18, 2019 7:04 PM IST
വാഷിംഗ്ടണ്‍ ഡിസി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ വാഷിംഗ്ടണ്‍ ഡിസി, മേരിലാന്‍റ്, വിര്‍ജീനിയ ഏരിയയിലെ ആറ് ഇടവകകള്‍ മാര്‍ച്ച് 10ന് (ഞായർ) സന്ദര്‍ശിക്കുമെന്ന് കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു.

ഇടവകകളില്‍ ഇതിനുള്ള അറിയിപ്പുകള്‍ ഇടവക വികാരിമാര്‍ക്ക് നല്‍കിയതായി ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ പറഞ്ഞു.കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഇടവകാംഗങ്ങള്‍ക്ക് അന്നേദിവസം രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ട്. കൂടാതെ ഓണ്‍ലൈന്‍ വഴിയും രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കും. ഇടവകകളില്‍ നിന്നും അംഗങ്ങളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ട്രഷറര്‍ മാത്യു വര്‍ഗീസ് അറിയിച്ചു.

വിവരങ്ങള്‍ക്ക്: കോഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് 718 608 5583, ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ 201 321 0045, ട്രഷറര്‍ മാത്യു വര്‍ഗീസ് 631 891 8184. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് :www.fyconf.org