പ്രവീണ്‍ മെമ്മോറിയല്‍ ഫെബ്രുവരി 23-ന്
Monday, February 18, 2019 8:24 PM IST
ഷിക്കാഗോ: പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 23-നു ഷിക്കാഗോ മാര്‍ത്തോമ്മ ചര്‍ച്ചില്‍ വൈകുന്നേരം 4 മുതല്‍ 6 വരെ നടക്കും.

കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കോസ്കി, മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ഡി മരിയ, കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിക്കും.

ചടങ്ങിലേക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസും പ്രവീണിന്‍റെ കുടുംബാംഗങ്ങളും അഭ്യര്‍ഥിച്ചു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം