വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ഫോമായുടെ അനുശോചനവും കുടുംബങ്ങള്‍ക്ക് സഹായവും
Monday, February 18, 2019 10:15 PM IST
ഡാളസ്: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ തീവ്രവാദികളുടെ കൊടും ക്രൂരതയിൽ വീരമൃത്യു വരിച്ച സൈനികർക്കായി ഫോമായുടെ നേതൃത്വത്തില്‍ സൈനിക സഹായധന സമാഹരണം നടത്തുന്നു. ഇതിന്‍റെ ഉദ്ഘാടനം ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ നിർവഹിച്ചു.

നമ്മളുടെ രക്ഷക്കായി നിന്നവർക്കൊപ്പം നമ്മൾ എന്നും ഉണ്ടാവും എന്ന സന്ദേശമാണ് ഫോമാ ഇതിലൂടെ നൽകുന്നത്. നമ്മളുടെ ചെറിയ സഹായങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് വലിയ തണലേകും. ഫോമായുടെ നേതൃത്വത്തില്‍ സംഭരിക്കുന്ന തുക വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് മൊത്തമായി കൈമാറുന്നതായിരിക്കും. വേര്‍പാടിന്‍റെ വേദനയനുഭവിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, വൈസ് പ്രസിഡന്‍റ് വിന്‍സെന്‍റ് ബോസ് മാത്യു, സെക്രട്ടറി ജോസ് ഏബ്രഹാം, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്‍റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അനുശോചനത്തില്‍ അറിയിച്ചു.