സൗത്ത് ഫ്ലോറിഡ നവകേരളക്ക് നവസാരഥികൾ
Tuesday, February 19, 2019 8:02 PM IST
സൗത്ത് ഫ്ലോറിഡ : സാമൂഹിക-സാംസ്‌കാരിക പ്രവർത്തനവീഥിയിൽ രണ്ടു പതിറ്റാണ്ട് പിന്നിട്ട് ഫ്ലോറിഡയിലെ മലയാളി സമൂഹത്തിൽ സജീവസാന്നിധ്യമായ നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡക്ക് നവസാരഥികൾ.

രുചി റസ്റ്ററന്‍റിൽ നടന്ന ചടങ്ങിൽ പുതിയ ഭാരവാഹികളായി ഷാന്‍റി വർഗീസ് (പ്രസിഡന്‍റ്), ജെയിൻ വാത്യേലിൽ (സെക്രട്ടറി) , സജോ പെല്ലിശ്ശേരി ( ട്രഷറർ) , ബിജോയ് സേവ്യർ (വൈസ് പ്രസിഡന്‍റ്),സൈമൺ പാറത്താഴം (ജോയിന്‍റ് സെക്രട്ടറി), ഏലിയാസ് പനങ്ങയിൽ (ജോയിന്‍റ് ട്രഷറർ ) ജോബി പൊന്നുംപുരയിടം (എക്സ് ഒഫീഷ്യയോ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ആനന്ദലാൽ രാധാകൃഷ്ണൻ, കുര്യാക്കോസ് പൊടിമറ്റം, സുശീൽ നാലകത്ത്, സെബാസ്റ്റ്യൻ വയലിങ്കൽ , പ്രിയ നായർ, ബെന്നി വർഗീസ്, ജോസഫ് ഐസക്, റിച്ചാർഡ് ജോസഫ്, കിഷോർ കുമാർ സുകുമാരൻ എന്നിവരും ചുമതലയേറ്റു. മിൽക്കി ബൈജു യൂത്ത് പ്രസിഡന്‍റായും സ്റ്റാൻ ഷിബു കിഡ്‌സ് ക്ലബ് പ്രസിഡന്‍റായും ചുമതലയേറ്റു.

റിപ്പോർട്ട്: സുനിൽ തൈമറ്റം