ഫിലഡല്‍ഫിയ സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ
Tuesday, February 19, 2019 8:48 PM IST
ഫിലഡല്‍ഫിയ: സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ 2019-2020 വര്‍ഷത്തെ പുതിയ കൈക്കാരന്മാരും പാരീഷ് കൗണ്‍സിലും നിലവില്‍ വന്നു.

ബിനു പോള്‍, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ് (സണ്ണി) എന്നിവര്‍ കൈക്കാരന്മാരും, 12 കുടുംബ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ജയ്‌സണ്‍ സെബാസ്റ്റ്യന്‍ (സെന്‍റ് അല്‍ഫോന്‍സ), പോളച്ചന്‍ വറീദ് (സെന്‍റ് സെബാസ്റ്റ്യന്‍), മെര്‍ലിന്‍ അഗസ്റ്റിന്‍ (വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍), ജോണ്‍ ജോസഫ് പുത്തൂപ്പള്ളി (സെന്‍റ് തെരേസാ), ജിബിന്‍ സ്കറിയാ (സെന്‍റ് ജോര്‍ജ്), ബിജി ജോസഫ് (സെന്‍റ് ന്യൂമാന്‍), ബിജോയ് പാറക്കടവില്‍ (സെന്‍റ് ജോസഫ്), ബെന്നി ജേക്കബ് (സെന്‍റ് മേരീസ്), തോമസ് ചാക്കോ (സെന്‍റ് ആന്‍റണി), ആനാ സി. ജോസഫ് (സെന്‍റ് തോമസ്), ജോര്‍ജ് വി. ജോര്‍ജ് (സെന്‍റ് ജൂഡ്), ടിജോ പറപ്പുള്ളി (സെന്‍റ് ചാവറ) എന്നിവരും സെന്‍റ് വിന്‍സന്‍റ് ഡി പോള്‍, എസ്എംസിസി, മരിയന്‍ മദേഴ്‌സ് എന്നീ സംഘടനകളുടെ പ്രതിനിധിയായി ജയിംസ് ജോസഫ്, ജോസ് മാളേയ്ക്കല്‍ (മതബോധനസ്കൂള്‍), ഡയാന്‍ സിറാജുദ്ദീന്‍, ടോഷന്‍ തോമസ്, റോസ് മേരി (യുവജനം), ട്രീസാ ജോണ്‍, അഭിലാഷ് രാജന്‍, ജെന്നി ചാക്കോ, അറ്റോര്‍ണി ജോസ് കുന്നേല്‍ എന്നിവരെ പുതിയ പാരിഷ് കൗണ്‍സില്‍ അംഗങ്ങളായും തെരഞ്ഞെടുത്തു.

സജി സെബാസ്റ്റ്യന്‍, അറ്റോര്‍ണി ജോസ് കുന്നേല്‍ എന്നിവരാണ് രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍. ജോസ് മാളേയ്ക്കല്‍ പാരിഷ് കൗണ്‍സില്‍ സെക്രട്ടറിയായും ടോം പാറ്റാനി പാരിഷ് സെക്രട്ടറിയുടെയും അക്കൗണ്ടിന്‍റെയും ചുമതല വഹിക്കും.

ഫെബ്രുവരി 10 -ന് വിശുദ്ധ കുര്‍ബാന മധ്യേ വികാരി ഫാ. വിനോദ് മഠത്തിപറമ്പില്‍ ചൊല്ലിക്കൊടുത്ത സത്യവാചകങ്ങള്‍ ഏറ്റുപറഞ്ഞ് പുതിയ കൈക്കാരന്മാര്‍ പ്രതിജ്ഞ ചെയ്തു. ഫെബ്രുവരി 3 മുതല്‍ പുതിയ പാരീഷ് കൗണ്‍സില്‍ ചാര്‍ജെടുത്തു.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ