പുൽവാമ ആക്രമണം: ന്യൂജേഴ്സിയിൽ കെഎച്ച്‌എൻഎ പ്രാർഥനായോഗം
Tuesday, February 19, 2019 9:17 PM IST
ന്യൂജേഴ്സി: കേരള ഹിന്ദുസ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ ന്യൂ ജേഴ്സിയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ക്രാൻബറി ചിന്മയ മിഷൻ ആസ്ഥാനത്ത്‌ പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഭടന്മാർക്ക്‌ ഫെബ്രുവരി 16 ന് പ്രാർഥനായോഗം സംഘടിപ്പിച്ചു.

കെഎച്ച്‌ എൻഎ ഭാരവാഹികളായ രവി കുമാർ, അരുൺ നായർ, ചിത്ര മേനോൻ, സഞ്ജീവ്‌ കുമാർ, രെതി മേനോൻ, മധു ചെറിയേടത്ത് തുടങ്ങി ന്യൂജേഴ്സിയിലെ വിവിധ മേഖലകളിൽനിന്നുമുള്ള ഒട്ടനവധിപേർ മരണപ്പെട്ട ധീരജവാന്മാർക്ക്‌ അന്ത്യോപചാരം അർപ്പിക്കുകയും അവരുടെ കുടുംബങ്ങൾക്ക്‌ അനുശോചനങ്ങൾ അറിയിക്കുകയും ചെയ്തു.

ഭീരുക്കളുടെ ആക്രമണത്തെ ശക്തമായി അപലപിക്കുകയും, വീരചരമം പ്രാപിച്ച സേനാനികളുടെ കുടുംബങ്ങളോട്‌ അനുശോചനം രേഖപ്പെടുത്തുന്നതായും കെഎച്ച്‌എൻഎ പ്രസിഡന്‍റ് ഡോ. രേഖ മേനോൻ സന്ദേശത്തിൽ പറഞ്ഞു.