ഹൂസ്റ്റണില്‍ കോണ്‍ഗ്രസ് പ്രതിഷേധ യോഗം ഫെബ്രുവരി 24-ന്
Friday, February 22, 2019 12:35 PM IST
ഹൂസ്റ്റണ്‍: കാസര്‍കോഡ് പെരിയയില്‍ അക്രമ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന സിപിഎം പ്രവര്‍ത്തകരുടെ വെട്ടും കുത്തുമേറ്റു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനും അതോടനുബന്ധിച്ചു കോണ്‍ഗ്രസ് നടത്തുന്ന സമര പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ ശക്തമായി അപലപിയ്ക്കുന്നതിനും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ടെക്‌സസ് ചാപ്റ്റര്‍) ഹൂസ്റ്റണില്‍ പ്രതിഷേധ മീറ്റിംഗ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 24നു ഞായറാഴ്ച വൈകിട്ട് അഞ്ചിനു കേരളത്തനിമ റെസ്റ്റോറന്റില്‍ (3776, Cartwright Road, Missouri Ctiy,TX 77459) നടത്തുന്ന പ്രതിഷേധ യോഗത്തിലേക്ക് കോണ്‍ഗ്രസ് -യുഡിഎഫ് അനുഭാവികളെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് എബ്രഹാം 713 582 9517, ബേബി മണക്കുന്നേല്‍ 7132919721, ജീമോന്‍ റാന്നി 407 718 4805.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍