വാഷിംഗ്ടണ്‍ ഡിസിയില്‍ ഫാ. ഡൊമിനിക് വളമനാല്‍ നയിക്കുന്ന കൃപാഭിഷേകം
Saturday, February 23, 2019 8:05 PM IST
വാഷിംഗ്ടണ്‍ ഡിസി: അനുഗ്രഹീത വചന പ്രഘോഷകനും സൗഖ്യ വിടുതല്‍ ശുശ്രൂഷകനുമായ ഫാ.ഡൊമിനിക് വളമനാല്‍ നയിക്കുന്ന കൃപാഭിഷേകം ഇന്‍റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്നു.

ഓഗസ്റ്റ് 30, 31 സെപ്റ്റംബര്‍ 1 തീയതികളില്‍ വെര്‍ജീനിയ ഷാന്‍റിലി ഡള്ളസ് എക്‌സ്‌പോ സെന്‍ററിലാണ് കണ്‍വൻഷൻ.

കണ്‍വന്‍ഷന്‍ ഒരുക്കങ്ങളുടെ കിക്ക് ഓഫ് കർമം നോര്‍ത്തേണ്‍ വെര്‍ജീനിയ സെന്‍റ് ജൂഡ് സീറോ മലബാര്‍ ചര്‍ച്ചില്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷൻ മാര്‍ ജേക്കബ് അങ്ങാടിയത് നിര്‍വഹിച്ചു.

വിര്‍ജീനിയ, മേരിലാന്‍ഡ് ഏരിയായിലുള്ള ഇടവകകളുടെ സഹകരണത്തോടെ സെന്‍റ് ജൂഡ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചാണ് കണ്‍വൻഷന് ആതിഥേയത്വം വഹിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ http://www.krupabhishekam.org/ എന്ന വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒരാള്‍ക്ക് 50 രൂപയാണ് റജിസ്‌ട്രേഷന്‍ ഫീ.പങ്കെടുക്കുന്നവര്‍ക്ക് സമീപ ഹോട്ടലുകളില്‍ ഗ്രൂപ്പ് റേറ്റില്‍ റൂം ബുക്ക് ചെയ്യാവുന്നതാണ്. മാര്‍ച്ച് 15 ഓടെ ആദ്യഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും.

വിവരങ്ങള്‍ക്ക്: ഫാ ജസ്റ്റിന്‍ പുതുശേരി, നോര്‍ത്തേണ്‍ വെര്‍ജീനിയ സെന്‍റ് ജൂഡ് സീറോ മലബാര്‍ ചര്‍ച്ച് [email protected]
ഷൈനി ഷാജി: ജെ. ജോസഫ് : (703) 6239137.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം