കൈ​ര​ളി എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി മ​ത്സ​ര​ങ്ങ​ൾ ഒ​ട്ടാ​വ​യി​ൽ
Thursday, March 14, 2019 10:21 PM IST
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ കൈ​ര​ളി എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള ഈ ​വ​ർ​ഷ​ത്തെ വോ​ളി​ബോ​ൾ, ബാ​ഡ്മി​ന്‍റ​ണ്‍ മ​ത്സ​ര​ങ്ങ​ൾ കാ​ന​ഡ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഒ​ട്ടാ​വ​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. മെ​യ് 25ന് ​ലോം​ഗ്ഫീ​ൽ​ഡ് ഡേ​വി​ഡ്സ​ണ്‍ ഹൈ​റ്റ്സ് (Longfields-Davidson Heights) സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ കാ​ന​ഡ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​രാ​യ കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.

ഒ​ട്ടാ​വ​യി​ലെ ടു​ലി​പ് ഫെ​സ്റ്റി​വ​ൽ സീ​സ​ണി​ൽ ന​ട​ക്കു​ന്ന ഈ ​ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന സ്പോ​ണ്‍​സേ​ഴ്സ് മാ​ത്യു മു​ണ്ടി​യാ​ങ്ക​ൽ, മ​നോ​ജ് ക​രാ​ത്ത എ​ന്നി​വ​രാ​ണ്. വോ​ളി​ബോ​ൾ വി​ജ​യി​ക​ൾ​ക്കാ​യു​ള്ള 1001 ഡോ​ള​ർ എ.​വി. ഗ്രാ​നൈ​റ്റ് ഇ​ന്പോ​ർ​ട്ടേ​ഴ്സും റ​ണ്ണേ​ഴ്സ് അ​പ്പി​നു​ള്ള 501 ഡോ​ള​ർ എ.​എം. റ​ബ്ബ​ർ ആ​ൻ​ഡ് സ്റ്റീ​ൽ​സും സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്നു.

2003ൽ ​ഹാ​മി​ൽ​ട്ട​ണ്‍ കൈ​ര​ളി സ്പോ​ർ​ട്സ് ക്ല​ബ് ആ​രം​ഭി​ച്ച ഈ ​ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ന് നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന വാ​ർ​ഷി​ക കാ​യി​ക​മേ​ള​ക​ളി​ലൊ​ന്നാ​യി വ​ള​ർ​ന്നു ക​ഴി​ഞ്ഞു. പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രി​ലും ബാ​ഡ്മി​ന്‍റ​ണി​നോ​ടും വോ​ളി​ബോ​ളി​നോ​ടു​മു​ള്ള താ​ൽ​പ​ര്യം വ​ള​ർ​ത്തു​വാ​ൻ കൈ​ര​ളി ട്രോ​ഫി വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും http://www.kairaliottawa.com സ​ന്ദ​ർ​ശി​ക്കു​ക​യോ ഗ​[email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക.

റി​പ്പോ​ർ​ട്ട്: ആ​ന്‍റോ ജോ​ണ്‍​സ്