പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ത്താ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കോ​ട​തി
Thursday, March 14, 2019 10:52 PM IST
വൈ​റ്റ് പ്ലെ​യ്ൻ​സ്: ന്യൂ​യോ​ർ​ക്ക് റോക്ക്‌ലാന്‍റ് കൗ​ണ്ടി​യി​ൽ മീ​സെ​ൽ​സ് രോ​ഗം വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ട​ത്താ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടെ​ന്ന് ഫെ​ഡ​റ​ൽ ജ​ഡ്ജി ഉ​ത്ത​ര​വി​ട്ടു.

ചെ​സ്റ്റ്ന​ട്ട് ഗ്രീ​ൻ മെ​ഡൊ വാ​ൾ​ഡോ​ർ​ഫ് സ്കൂ​ളി​ലെ 44 വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളാ​ണ് കു​ട്ടി​ക​ളെ സ്കൂ​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യു​എ​സ് ഡി​സ്ട്രി​ക്റ്റ് കോ​ർ​ട്ട് ജ​ഡ്ജി വി​ൻ​സ​ന്‍റ് ബ്രി ​സെ​റ്റി​യു​ടെ മു​ൻ​പാ​കെ അ​പ്പീ​ൽ ന​ൽ​കി​യ​ത്.

റോ​ക്ക്ലാ​ന്‍റ് കൗ​ണ്ടി​യി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു ക​മ്മീ​ഷ​ന​ർ പ​ട്രീ​ഷ​യാ​ണ് കു​ത്തി​വ​യ്പു ന​ട​ത്താ​ത്ത കു​ട്ടി​ക​ളെ സ്കൂ​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഇ​തി​നെ​തി​രെ​യാ​യി​രു​ന്നു അ​പ്പീ​ൽ 2000 ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് മി​സെ​ൽ​സ് രോ​ഗം ന്യൂ​യോ​ർ​ക്കി​ൽ വ്യാ​പ​ക​മാ​യ​ത്. 145 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ ഇ​വി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ ലോ​യ​ർ ജ​ഡ്ജി​യു​ടെ ഉ​ത്ത​ര​വി​നെ വി​മ​ർ​ശി​ച്ചു. കു​ട്ടി​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം പോ​ലും നി​ഷേ​ധി​ച്ച​ത് അ​നീ​തി​യാ​ണെ​ന്ന് ലോ​യ​ർ പ​റ​യു​ന്നു.

കു​ട്ടി​ക​ളെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന് നി​ർ​ബ​ന്ധി​ക്കു​ന്ന ബി​ൽ സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ