ബ്രെക്സിറ്റ്: മേയെ വിമർശിച്ചു ട്രംപ്
Friday, March 15, 2019 12:05 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ബ്രെ​​ക്സി​​റ്റ് വി​​ഷ​​യ​​ത്തി​​ൽ പാ​​ർ​​ല​​മെ​​ന്‍റി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി തി​​രി​​ച്ച​​ടി നേ​​രി​​ടു​​ന്ന ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ​​ മേ​​യ്ക്ക് എ​​തി​​രേ രൂ​​ക്ഷ വി​​മ​​ർ​​ശ​​ന​​വു​​മാ​​യി ഡോ​​ണ​​ൾ​​ഡ് ട്രം​​പ്. ബ്രെ​​ക്സി​​റ്റ് ബ്രി​​ട്ട​​നി​​ൽ ഭി​​ന്ന​​ത വി​​ത​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നു​​മാ​​യു​​ള്ള വേ​​ർ​​പി​​രി​​യ​​ൽ പ്ര​​ശ്നം ഇ​​തി​​ലും ന​​ന്നാ​​യി കൂ​​ടി​​യാ​​ലോ​​ച​​ന​​യി​​ലൂ​​ടെ പ​​രി​​ഹ​​രി​​ക്കാ​​മാ​​യി​​രു​​ന്നു​​വെ​​ന്നു പ​​റ​​ഞ്ഞ അ​​ദ്ദേ​​ഹം വീ​​ണ്ടും ഹി​​ത​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​ത് അ​​നു​​ചി​​ത​​മാ​​വു​​മെ​​ന്നും അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

ബു​​ധ​​നാ​​ഴ്ച​​ത്തെ വോ​​ട്ടെ​​ടു​​പ്പി​​ൽ ക​​രാ​​ർ കൂ​​ടാ​​തെ ബ്രെ​​ക്സി​​റ്റ് ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശം ബ്രി​​ട്ടീ​​ഷ് എം​​പി​​മാ​​ർ ത​​ള്ളി. ഇ​​തെ​​ത്തു​​ട​​ർ​​ന്ന് ബ്രെ​​ക്സി​​റ്റ് നീ​​ട്ടി​​വ​​യ്ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച വോ​​ട്ടെ​​ടു​​പ്പ് ഇ​​ന്ന​​ലെ ന​​ട​​ത്തി. ര​​ണ്ടാ​​മ​​തും ഹി​​ത​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്ത​​ണ​​മെ​​ന്ന​​ത് ഉ​​ൾ​​പ്പെ​​ടെ നാ​​ലു ഭേ​​ദ​​ഗ​​തി​​ക​​ളി​​ലും വോ​​ട്ടെ​​ടു​​പ്പു ന​​ട​​ത്താ​​ൻ സ്പീ​​ക്ക​​ർ അ​​നു​​മ​​തി ന​​ൽ​​കി. ര​​ണ്ടാം ഹി​​ത​​പ​​രി​​ശോ​​ധ​​നാ നിർദേശം 85ന് എതിരേ 334 വോ ട്ടുകൾക്ക് തള്ളപ്പെട്ടു.