വിശ്വാസികളുടെ ഇടയില്‍ വേറിട്ട വ്യക്തിത്വത്തിനുടമയായ ബ്ര​. ജോ​സ് പൊന്മണിശേരി നി​ര്യാ​ത​നാ​യി
Friday, March 15, 2019 7:46 PM IST
ഡാ​ള​സ്: ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥ അന്തഃസത്ത ഉ​ൾ​ക്കൊ​ണ്ട് പ്ര​വ​ർ​ത്ത​ന നി​ര​ത​മാ​യ ജീ​വി​ത​ത്തി​ലൂ​ടെ വി​ശ്വാ​സ​ത്തെ ക​ർ​മ മ​ണ്ഡ​ല​ത്തി​ലേ​ക്കു​യ​ർ​ത്തി​യ ഡാ​ള​സ് ഫോ​ട്ടു​വ​ർ​ത്ത് ബ്ര​ദ​റ​ണ്‍ വി​ശ്വാ​സി​ക​ളു​ടെ ഇ​ട​യി​ൽ വേ​റി​ട്ട വ്യ​ക്തി​ത്വ​ത്തി​നു​ട​മ ജോ​സ് സ​ഹോ​ദ​ര​നെ​ന്നു അ​റി​യ​പ്പെ​ട്ടി​രു​ന്ന ബ്ര​. ജോ​സ് പൊന്മണിശേരി നി​ര്യാ​ത​നാ​യി.

തൃ​ശൂ​ർ അ​ഞ്ചേ​രി​യെ​ന്ന ഗ്രാ​മ​ത്തി​ൽ പൊന്മണിശേരി തി​മ​ത്തി​യു​ടെ​യും ഇ​ട്ട്യാ​ന​ത്തി​ന്‍റെ​യും മ​ക​നാ​യി 1958 ലാ​യി​രു​ന്നു ജോ​സി​ന്‍റെ ജ​ന​നം. നെ​ല്ലി​ക്കു​ന്ന് റെ​ഹാ​ബോ​ത്, ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹൈ​സ്കൂ​ൾ ,തൃ​ശൂ​ർ കാ​ൽ ഡി​യ​ൻ ഹൈ ​സ്കൂ​ൾ എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നും പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​വും കാ​ലി​ക്ക​റ് /കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ നി​ന്നും ബാ​ങ്കിം​ഗ് അ​ക്കൗ​ണ്ടിം​ഗ് വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി തു​ട​ർ​ന്നു ബ​ഹ്റി​നി​ൽ ഗ​ൾ​ഫ് ഡെ​യ്ലി ന്യൂ​സ് എ​ഡി​റ്റോ​റി​യ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ ആ​ർ​ട്ടി​സ്റ്റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 1992ലാ​ണ് കു​ടും​ബ​സ​മേ​തം ന്യൂ​യോ​ർ​ക്കി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും മൂ​വ് ചെ​യ്തു ഡാ​ള​സി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി. ഡാ​ള​സ് ഹി​ൽ​ട്ട​ണ്‍ ഗ്രൂ​പ്പ് കാ​പി​റ്റ​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

തി​ക​ഞ്ഞ ദൈ​വ​വി​ശ്വാ​സി​യാ​യി​രു​ന്ന ജോ​സ് ഡാ​ള​സി​ൽ എ​ത്തി​യ​തോ​ടെ ഇ​ന്ത്യ​യി​ലെ സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള ഭാ​രം ആ ​വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​വാ​ൻ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ചു.​ഒ​രു പ്ര​ത്യേ​ക ട്ര​സ്റ്റ് രൂ​പി​ക​രി​ച്ചു അ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു .

ഡാ​ള​സ് ഹി​ൽ​ട്ട​ണി​ലെ വ​ള​രെ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നി​ട​യി​ലും സ​മ​യം ക​ണ്ടെ​ത്തി കു​ടും​ബ​വു​മാ​യി വ​ർ​ഷ​ത്തി​ൽ ഒ​ന്നും ര​ണ്ടും ത​വ​ണ ഇ​ന്ത്യ​യി​ലെ​ത്തി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ൾ​ഗ്രാ​മ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യി​രു​ന്ന സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കു​ന്ന​തി​നും വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു .

മാ​ർ​ച്ച് 15 വെ​ള്ളി വൈ​കി​ട്ട് 16 ശ​നി​യാ​ഴ്ച രാ​വി​ലെ ദി​വ​സ​ങ്ങ​ളി​ൽ ഡാ​ള​സ് മെ​ട്രോ ച​ർ​ച്ചി​ൽ ന​ട​ക്കു​ന്ന മെ​മ്മോ​റി​യ​ൽ, ഫ്യൂ​ണ​റ​ൽ സ​ർ​വി​സു​ക​ൾ അ​നു​ഗ്ര​ഹ​മാ​യി ന​ട​ക്ക​ട്ടെ എ​ന്ന് പ്രാ​ർ​ത്ഥി​ക്കു​ക​യും ചെ​യു​ന്നു

Jose Ponmanissery:

Memmorial Service Viewing: Friday (3/15) @ 6:30 pm

Mtero Church Of God
13930 Distribution Way,
Farmers Branch,
TX 75234
972-395-2585

Funeral Service:Saturday(3/16) @9:30 AM
Mtero Church Of God
13930 Distribution Way,
Farmers Branch,
TX 75234
972-395-2585

Funeral Home to Send Flowers:
Rolling Oaks Funeral Home
400 Freeport Parkway, Coppell, TX 75019
972-745-1638

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ