ഇ​ല്ലി​നോ​യ് ഫെ​ഡ​റ​ൽ കോ​ട​തി​ക്ക് ആ​ദ്യ​മാ​യി വ​നി​താ ജ​ഡ്ജി
Friday, March 15, 2019 10:16 PM IST
ഇ​ല്ലി​നോ​യ്: നോ​ർ​ത്തേ​ണ്‍ ഇ​ല്ലി​നോ​യ് ഫെ​ഡ​റ​ൽ കോ​ട​തി ചീ​ഫ് ജ​ഡ്ജി​യാ​യി റെ​ബെ​ക്ക പാ​ൾ​മെ​യ​റി​ന് നി​യ​മ​നം. ആ​ദ്യ​മാ​യാ​ണ് ഈ ​സ്ഥാ​ന​ത്തേ​ക്ക് ഒ​രു വ​നി​ത നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത്. 2013ൽ ​ആ​ദ്യ ലാ​റ്റി​നൊ ചീ​ഫ് ജ​ഡ്ജാ​യി നി​യ​മി​ത​നാ​യ റൂ​ബെ​ൻ കാ​സ്റ്റി​ലോ​യു​ടെ സ്ഥാ​ന​ത്തേ​ക്കാ​ണ് റെ​ബെ​ക്ക നി​യ​മി​ത​യാ​കു​ന്ന​ത്.

1997ൽ ​പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ണ്‍ ജ​ഡ്ജി​യാ​യി നി​യ​മി​ച്ച പാ​ൾ​മെ​യ​ർ അ​ഴി​മ​തി കേ​സി​ൽ മു​ൻ ഇ​ല്ലി​നോ​യ് ഗ​വ​ർ​ണ​ർ ജോ​ർ​ജ് റ​യാ​നെ ആ​റു വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ​യ്ക്ക് വി​ധി​ച്ചി​രു​ന്നു. 65 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രെ​യാ​ണ് ചീ​ഫ് ജ​ഡ്ജ് സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ക്കു​ക. സെ​പ്റ്റം​ബ​റി​ൽ 65 വ​യ​സ് തി​ക​യു​ന്ന റെ​ബെ​ക്ക​യ്ക്ക് പി​ന്നീ​ട് അ​ർ​ഹ​ത ല​ഭി​ക്കാ​ൻ സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​പ്പോ​ൾ നി​യ​മി​ത​യാ​യ​ത്. ഇ​നി ഇ​വ​ർ​ക്ക് 70 വ​യ​സ് വ​രെ തു​ട​രാം. ടോ​ക്കി​യോ​യി​ലാ​ണ് പാ​ൾ​മെ​യ​റു​ടെ ജ​ന​നം. 1979-80 കാ​ല​ഘ​ട്ട​ത്തി​ൽ മി​നി​സോ​ട്ട സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ