അ​തി​ർ​ത്തി മ​തി​ൽ: എ​മ​ർ​ജ​ൻ​സി ഡി​ക്ല​റേ​ഷ​ന് സെ​ന​റ്റി​ൽ അം​ഗീ​കാ​രം ല​ഭി​ച്ചി​ല്ല
Friday, March 15, 2019 10:19 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ട്രം​പി​ന്‍റെ തി​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യ അ​തി​ർ​ത്തി മ​തി​ൽ നി​ർ​മാ​ണ​ത്തി​ന് പ​ണം ക​ണ്ടെ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബോ​ർ​ഡ​ർ എ​മ​ർ​ജ​ൻ​സി ഡി​ക്ല​റേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​ത് അം​ഗീ​ക​രി​ക്കാ​ൻ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള സെ​ന​റ്റും വി​സ​മ്മ​തി​ച്ചു.

ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി എ​മ​ർ​ജ​ൻ​സി ഡി​ക്ല​റേ​ഷ​ൻ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സെ​ന​റ്റി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം 41 നെ​തി​രെ 59 വോ​ട്ടു​ക​ളോ​ടെ പാ​സാ​യി. ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ പ്ര​മേ​യം റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ പ​ന്ത്ര​ണ്ട് സെ​ന​റ്റ​ർ​മാ​രാ​ണ് പി​ന്തു​ണ​ച്ച​ത്. നോ​ർ​ത്ത് ക​രോ​ളൈ​ന​യി​ൽ നി​ന്നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ തോം ​ടി​ല്ലി​സാ​ണ് പ്ര​മേ​യ​ത്തി​നെ അ​നു​കൂ​ലി​ച്ചു ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്നു മ​യി​നി​ൽ നി​ന്നു​ള്ള സൂ​സ​ൻ കോ​ളി​ൻ​സ്, യു​ട്ട​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​വ് മി​റ്റ്റോ​മ​നി എ​ന്നി​വ​രും പ്ര​മേ​യ​ത്തെ പ​ര​സ്യ​മാ​യി അ​നു​കൂ​ലി​ച്ചു.

ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള യു​എ​സ് ഹൗ​സ് നേ​ര​ത്തെ ഈ ​പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. ട്രം​പി​ന്‍റെ അ​വ​സാ​ന നി​മി​ഷ അ​ഭ്യ​ർ​ഥ​ന ത​ള്ളി​ക​ള​ഞ്ഞാ​ണ് 12 റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ​മാ​ർ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​ത് സെ​ന​റ്റി​ൽ പ​രാ​ജ​യം നേ​രി​ട്ട​തോ​ടെ ഫ​യ​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ മേ​ശ​പു​റ​ത്തെ​ത്തി. പ​സി​ഡ​ന്‍റി​ന്‍റെ വീ​റ്റോ ഉ​ത്ത​ര​വ് ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ