വ​ള​ർ​ത്തു നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​ൻ കൊ​ല്ല​പ്പെ​ട്ടു
Friday, March 15, 2019 10:27 PM IST
ഗാ​ൽ​വ​സ്റ്റ​ണ്‍ (ടെ​ക്സ​സ്): വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന മൂ​ന്നു നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ടെ​ക്സ​സ് ഗാ​ൽ​വ​സ്റ്റ​ണ്‍ കൗ​ണ്ടി​യി​ൽ 53 കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മാ​ർ​ച്ച് 13 ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് കൗ​ണ്ടി ഷെ​റി​ഫ് ഹെ​ൻ​ട്രി അ​റി​യി​ച്ചു.

സാ​ന്‍റാ​ഫി ഹൈ​ലാ​ന്‍റ് റോ​ഡ് 5600 ബ്ലോ​ക്കി​ലെ ഒ​രു കു​ടും​ബാം​ഗ​ത്തി​ന്‍റെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്പ​ത്തി മൂ​ന്നു​കാ​ര​നെ മൂ​ന്ന് നാ​യ്ക്ക​ൾ ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​ത്. സം​ഭ​വം ക​ണ്ടു നി​ന്ന കു​ടും​ബാം​ഗം ഓ​ടി സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. യ​ഥാ​ർ​ഥ മ​ര​ണ​കാ​ര​ണം പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ൽ മാ​ത്ര​മേ അ​റി​യാ​നാ​കു എ​ന്ന് ഓ​ഫി​സ​ർ പ​റ​ഞ്ഞു.

മൂ​ന്നു നാ​യ്ക്ക​ളെ​യും ടെ​ക്സ​സ് സി​റ്റി എ​ആ​ർ ഷെ​ൽ​ട്ട​റി​ലേ​ക്ക് മാ​റ്റി. നാ​യ്ക്ക​ളെ പ്ര​കോ​പി​ച്ച​തെ​ന്തെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നും ഉ​ട​മ​സ്ഥ​നെ​തി​രെ കേ​സെ​ടു​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കൗ​ണ്ടി ഓ​ഫി​സ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ