ഡാളസ് സെ​ന്‍റ് പോള്‍സ് പള്ളിയില്‍ ഉപവാസ പ്രാര്‍ഥന ന​ട​ത്തി ; ബിജു ഇടുക്കള വചനപ്രഘോഷകനായി
Sunday, March 17, 2019 8:26 PM IST
ഡാ​ള​സ്: ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ റ​വ. മാ​ത്യു വ​റു​ഗീ​സ് അ​ച്ച​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ മാ​ർ​ച്ച് 15 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ന​ട​ത്ത​പ്പെ​ട്ട ഉ​പ​വാ​സ പ്രാ​ർ​ഥ​നാ കൂ​ട്ട​ത്തി​ൽ ബി​ജു ഇ​ടു​ക്ക​ള വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.

നോ​ന്പു നാ​ളു​ക​ളി​ൽ ദൈ​വം ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ ന​ട​ത്തി​യ വ​ഴി​ക​ളെ​യും, ക​രു​ണ​യെ​യും തി​രി​ച്ച​റി​യാ​ണെ​മെ​ന്നു പ​ഴ​യ നി​യ​മ പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി വ​ള​രെ ഹൃ​ദ്യ​മാ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​വ​ർ​ത്ത​ന പു​സ്ത​കം എ​ട്ടാ​മ​ത്തെ ആ​ദ്യാ​യം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ധ്യാ​നം ന​ട​ത്ത​പ്പെ​ട്ട​ത്. ദൈ​വം ന​മ്മെ ഏ​ൽ​പി​ച്ചി​രി​ക്കു​ന്നു ഉ​ത്ത​ര​വാ​ദി​ത്ത്വ​ത്തെ തി​രി​ച്ച​റി​യ​ണ​മെ​ന്നും, ദൈ​വ വ​ച​ന​ത്തി​ന്‍റെ ശ​ക്തി​യെ തി​രി​ച്ച​റി​യ​ണ​മെ​ന്നും ധ്യാ​ന​യോ​ഗ​ത്തി​ൽ കൂ​ടി​വ​ന്ന​വ​രെ ഉ​ദ്ബോ​ധി​പ്പി​ച്ചു. പ്ര​വാ​സി മ​ല​യാ​ളി​യാ​യി മാ​ർ​ത്തോ​മാ സ​ഭ​യു​ടെ വി​വി​ധ ആ​ത്മീ​ക പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ മാ​നേ​ജിം​ഗ് ക​മ്മ​റ്റി​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ബി​ജു ന​ല്ലൊ​രു ബൈ​ബി​ൾ പ്ര​ഭാ​ഷ​ക​നാ​ണ്.

വി​വി​ധ സ​ഭ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ചെ​റി​യ കൂ​ട്ട​മാ​യി എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ പ​ത്തി​ന് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ കൂ​ടു​ന്ന ഈ ​പ്രാ​ർ​ഥ​ന ഗ്രൂ​പ്പ് ജാ​തി​മ​ത ഭേ​ദ​മെ​ന്യേ ഡാ​ള​സി​ൽ പ്ര​സി​ദ്ധ​മാ​യി കൊ​ണ്ടി​രി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: എ​ബി മ​ക്ക​പ്പു​ഴ