മാ​ർ​ക്ക് സെ​മി​നാ​ർ ഏ​പ്രി​ൽ 18ന്
Sunday, March 17, 2019 8:28 PM IST
ഷി​ക്കാ​ഗോ: റെ​സ്പി​രേ​റ്റ​റി കെ​യ​ർ പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ തു​ട​ർ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് റെ​സ്പി​രേ​റ്റ​റി കെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ ഏ​പ്രി​ൽ 13നു ​ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു. ഡെ​സ്പ്ലെ​യി​ൻ​സി​ലു​ള്ള ഹോ​ളി ഫാ​മി​ലി ഹോ​സ്പി​റ്റ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. രാ​വി​ലെ 7.30നു ​ര​ജി​സ്ട്രേ​ഷ​നോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന സെ​മി​നാ​ർ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 വ​രെ തു​ട​രും.

ഡോ. ​സു​ര​ബ് പ​ട്ടേ​ൽ, ഷി​ജി അ​ല​ക്സ്, ആ​നി ഏ​ബ്ര​ഹാം, രാ​ജി തോ​മ​സ്, ബ്രാ​ഡി സ്കോ​ട്ട്, ജി​നോ​ജ് മാ​ത്യു എ​ന്നി​വ​ര​ട​ങ്ങി​യ വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്ത് അ​നു​ഭ​വ​വും പ്രാ​ഗ​ത്ഭ്യ​വും തെ​ളി​യി​ച്ച സ​മ​ർ​ത്ഥ​രാ​ണ് സെ​മി​നാ​റി​ൽ ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത്. റെ​സ്പി​രേ​റ്റ​റി കെ​യ​ർ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ 6 സി​ഇ​യു ഈ ​സെ​മി​നാ​റി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​താ​ണ്.

സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www. marcillinois.org എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 6 ആ​ണ്. ര​ജി​സ്ട്രേ​ഷ​നാ​യി മാ​ർ​ക്ക് അം​ഗ​ത്വ​മു​ള്ള​വ​രി​ൽ നി​ന്ന് 10 ഡോ​ള​റും, അം​ഗ​ത്വ​മി​ല്ലാ​ത്ത​വ​രി​ൽ നി​ന്ന് 35 ഡോ​ള​റും ഈ​ടാ​ക്കു​ന്ന​താ​ണ്. രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​മു​ള്ള ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

റെ​ജി​മോ​ൻ ജേ​ക്ക​ബ്, സ​നീ​ഷ് ജോ​ർ​ജ് എ​ന്ന​വ​ർ അ​ട​ങ്ങി​യ മാ​ർ​ക്കി​ന്‍റെ സ​മ​ർ​ത്ഥ​രാ​യ എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ർ​ഡി​നേ​റ്റേ​ഴ്സാ​ണ് സെ​മി​നാ​റി​നു നേ​തൃ​ത്വം ന​ല്കു​ന്ന​ത്. തു​ച്ഛ​മാ​യ പ്ര​വേ​ശ​ന ഫീ​സി​ൽ ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​വെ​ന്ന​താ​ണ് മാ​ർ​ക്കി​ന്‍റെ വി​ജ​യ​ര​ഹ​സ്യം. ആ​ത്മാ​ർ​ത്ഥ​ത​യും അ​ർ​പ്പ​ണ​ബോ​ധ​വു​മു​ള്ള മു​ൻ​ഗാ​മി​ക​ൾ അ​ട​ങ്ങു​ന്ന വ​ലി​യൊ​രു നേ​തൃ​ത്വ​നി​ര​യാ​ണ് സം​ഘ​ട​ന​യു​ടെ ശ​ക്തി. ഇ​ല്ലി​നോ​യി​യി​ലെ റെ​സ്പി​രേ​റ്റ​റി കെ​യ​ർ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ എ​ല്ലാ​വ​രേ​യും മാ​ർ​ക്ക് പ്ര​സി​ഡ​ന്‍റ് യേ​ശു​ദാ​സ് ജോ​ർ​ജ് സെ​മി​നാ​റി​ലേ​ക്ക് ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.

മാ​ർ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ യേ​ശു​ദാ​സ് ജോ​ർ​ജ്, സ​മ​യാ ജോ​ർ​ജ്, ജോ​സ​ഫ് റോ​യി, അ​നീ​ഷ് ചാ​ക്കോ, ഷാ​ജ​ൻ വ​ർ​ഗീ​സ്, സ​ണ്ണി കൊ​ട്ടു​കാ​പ്പ​ള്ളി, ജ​യ്മോ​ൻ സ്ക​റി​യ എ​ന്നി​വ​രും മ​റ്റു ബോ​ർ​ഡ് അം​ഗ​ങ്ങ​ളും സെ​മി​നാ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം