ഫോമാ ദേശീയ വിമൻസ് ഫോറം ഉദ്ഘാടനം ടാമ്പയില്‍
Monday, March 18, 2019 9:02 PM IST
ഫ്ലോറിഡ: ഫോമാ വിമന്‍സ് ഫോറത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനവും ഏകദിന സെമിനാറും മാർച്ച് 30ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നടക്കും. ടാമ്പായിലെ ജെഫേഴ്സണ്‍ റോഡിലെ ചര്‍ച്ച് പാരീഷ് ഹാളില്‍ നടക്കുന്ന ചടങ്ങിൽ മുഖ്യ വിഷയമാണ് "ബാലന്‍സ് ഫോര്‍ ബെറ്റര്‍".

അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് വനിതകളുടെ മാനസികപരമായ വിഷയങ്ങളും ആരോഗ്യപരമായ വിഷയങ്ങളും ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച തീമാണ് "ബാലന്‍സ് ഫോര്‍ ബെറ്റര്‍'. ഫോമായുടെ വിമൻസ് ഫോറം സെമിനാറില്‍ യോഗ ആൻഡ് വെല്‍നസ്, ഫിനാന്‍ഷ്യല്‍ പ്ളാനിംഗ്, യൂത്ത് സെമിനാര്‍ എന്നീ വിഷയങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഷയങ്ങളെ സംബന്ധിച്ചുള്ള സെഷനുകള്‍ ഇതില്‍ അവഗാഹമുള്ള വനിതകള്‍ നേതൃത്വം നല്‍കും. ഈ പരിപാടിയുടെ വിജയത്തിനായി ഫോമാ ദേശീയ വിമൻസ് ഫോറം ചെയര്‍പേഴ്സന്‍ രേഖാ നായരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി എല്ലാവിധ തയാറെടുപ്പുകളും എടുത്തുകഴിഞ്ഞിട്ടുണ്ട്.

വൈകുന്നേരം 5 ന് ആരംഭിക്കുന്ന ഫോമാ വിമന്‍സ് ഫോറത്തിന്‍റെ ‌ ഉദ്ഘാടന ചടങ്ങില്‍, ടാമ്പ സിറ്റി കൗണ്‍സില്‍ ഇലക്ഷന്‍ കാന്റിഡറ്റ് വിഭ ഷെവാടെ മുഖ്യ പ്രഭാഷണം നടത്തും. പ്രശസ്ത മലയാള ചലച്ചിത്ര നടിയും നര്‍ത്തകിയുമായ രചന നാരായണ്‍കുട്ടി മുഖ്യാതിഥിയായിരിക്കും. സുപ്രസിദ്ധ ഗായകരായ രമേശ്‌ ബാബു, സിനി ഡാനിയേല്‍ എന്നിവര്‍ കലാപരിടികള്‍ നയിക്കുന്നതായിരിക്കും. സെമിനാറുകള്‍ക്കുശേഷം നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക്, നയനാനന്ദകരമായ ഒരു നൃത്ത സംഗീത കലാവിരുന്ന് കൂടി സമ്മാനിക്കുമെന്ന് ചെയര്‍പേഴ്സന്‍ രേഖാ നായര്‍ അറിയിച്ചു. ചടങ്ങിൽ ആദ്യ ചാരിറ്റി പ്രോജക്റ്റായ നഴ്സിംഗ് സ്കോളർഷിപ്പ് കിക്ക് ഓഫ്‌ ചെയ്യും. പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍, വൈസ് പ്രസിഡന്‍റ് വിന്‍സന്‍റ് ബോസ് മാത്യു, സെക്രട്ടറി ജോസ് ഏബ്രഹാം, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്‍റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരോടൊപ്പം ഫോമായുടെ ദേശീയ നേതാക്കളും റീജണല്‍ നേതാക്കളും പങ്കെടുക്കുമെന്ന് പ്രോഗ്രാം കമ്മിറ്റിക്കുവേണ്ടി സണ്‍ഷൈന്‍ റീജണല്‍ വൈസ് പ്രസിഡന്‍റ് ബിജു തോണിക്കടവില്‍, അനു ഉല്ലാസ്, ഡോ. ജഗതി നായര്‍, ഷീല ജോസ്, ദയ കാമ്പിയില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോർട്ട്: ബിജു തോമസ് പന്തളം