മലയാളം സൊസൈറ്റി, ഹൂസ്റ്റൺ പ്രതിമാസ സമ്മേളനം സ്റ്റാഫോർഡിൽ
Tuesday, March 19, 2019 8:42 PM IST
ഹൂസ്റ്റൺ : ഹൂസ്റ്റണിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2019- മാർച്ചുമാസ സമ്മേളനം 10ന് വൈകുന്നേരം നാലിന് സ്റ്റാഫോർഡിലെ ദേശി ഇന്ത്യൻ റസ്റ്ററന്‍റിൽ നടന്നു. സാഹിത്യകാരനും ഉൗർജതന്ത്രശാസ്ത്രജ്ഞനുമായ ഡോ. രാജപ്പൻ നായർ ആയിരുന്നു മുഖ്യാതിഥി. ജീവിതത്തിന്‍റെ സിംഹഭാഗവും ജർമ്മനിയിൽ കഴിഞ്ഞ ഡോ. രാജപ്പൻ നായർ അവിടുത്തെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളും ജീവിതാനുഭവങ്ങളും സദസ്യരുമായി പങ്കുവച്ചു. തുടർന്ന് ടോം വിരിപ്പൻ മോഡറേറ്ററായി സമ്മേളനം തുടർന്നു.

മാർച്ച് 8, വനിതാദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് "ദി വുമൻ ഹു മൂവ് ദി നേഷൻ’ എന്ന ലേഖനം ജോർജ് പുത്തൻകുരിശ് അവതരിപ്പിച്ചു. സാമൂഹ്യ പ്രവർത്തക, എഴുത്തുകാരി, കവയിത്രി, നർത്തകി എന്നീ നിലകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന മായ ആഞ്ചലൊയുടെ ജീവിതാനുഭവങ്ങൾ ആസ്പദമാക്കിയായിരുന്നു ലേഖനം. 2014-ൽ അവരുടെ ജീവിതത്തിലുടെയും മറ്റ് പ്രവർത്തനത്തിലൂടെയും മറ്റു സ്ത്രീകൾക്ക് നൽകിയ പ്രചോദനങ്ങളും പ്രബോദനങ്ങളും കണക്കിലെടുത്ത് അമേരിക്ക അവർക്ക് "ദി വുമൻ ഹു മൂവ് ദി നേഷൻ’ എന്ന ബഹുമതി നൽകി ആദരിച്ചു.

തുടർന്ന് തോമസ് കളത്തൂർ തയാറാക്കിയ ന്ധജീവിതം, ബന്ധങ്ങൾ, പ്രജ്ഞ’ എന്ന പ്രബന്ധം അവതരിപ്പിച്ചു. ജീവിതം ഒരു ബന്ധപ്പെടലാണ്. ബന്ധങ്ങളില്ലാതെ ജീവിക്കാൻ സാധ്യമല്ല. ബന്ധങ്ങൾ ജീവിതത്തിന്‍റെ ചട്ടക്കൂടാണ്. നമ്മുടെ ആത്മപ്രശംസയും സ്വപ്നങ്ങളും വിനാശകരമാകാതെ സൃഷ്ടിപരമായി വളർത്തേണ്ടതാണെന്ന് അദ്ദഹം അറിയിച്ചു. ജീവിതത്തിന്‍റെ ബന്ധപ്പെടലിൽ മതം, രാഷ്ട്രം, രാഷ്ട്രീയം, സാമൂഹ്യം അങ്ങനെ മനുഷ്യനുമായി ബന്ധപ്പെടുന്ന എല്ലാ തലങ്ങളും അദ്ദേഹം പരാമർശിച്ചു. പ്രത്യേകിച്ച് മതങ്ങളുടെ അനിയന്ത്രിതമായ കടന്നുകയറ്റം ജീവിതത്തെ മാറ്റിമറിക്കുന്നു.ആദ്ധ്യാത്മകത വളർത്തേണ്ട മതങ്ങൾ പലപ്പോഴും കർത്തവ്യം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാഷ്ട്രീയം അധികാരത്തിനും അത്യാഗ്രഹത്തിനുമായി ഒതുങ്ങുന്പോൾ രാഷ്ട്രീയ മൂല്യങ്ങൾ തകരുന്നു; രാഷ്ട്രപുരോഗതി നശിക്കുന്നു.

“ജീവിതത്തെ, ബന്ധങ്ങളെ, പ്രജ്ഞയെ സമൂഹപ്രജ്ഞയെതന്നെ സമാധാനിപ്പിച്ച് വ്യക്തികൾ മുന്നോട്ടിറങ്ങണം. ഭയരഹിതമായി തെറ്റുകൾക്കെതിരെ സംസാരിക്കണം. എതിർക്കേണ്ടതിനെ മുഖം നോക്കാതെ എതിർത്ത് ഒരു നല്ല നാളയെ സൃഷ്ടിക്കണം.” തോമസ് കളത്തൂർ ആഹ്വാനം ചെയ്തു.

പൊതുചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു. പൊന്നു പിള്ള, എ.സി. ജോർജ്, നൈനാൻ മാത്തുള്ള, ചാക്കൊ മുട്ടുങ്കൽ, ടി. എൻ. സാമുവൽ, തോമസ് തയ്യിൽ, ടോം വിരിപ്പൻ, തോമസ് വർഗ്ഗീസ്, ഷാജി പാംസ്, കുരിയൻ പന്നപ്പാറ, മാത്യു പന്നപ്പാറ, ജോണ്‍ കുന്തറ, കുരിയൻ മ്യാലിൽ, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് മുതലായവർ പങ്കെടുത്തു. പൊന്നു പിള്ള നന്ദി പറഞ്ഞു.. അടുത്ത സമ്മേളനം ഏപ്രിൽ 2 ന് (ഞായറാഴ്ച) (ഏപ്രിൽ 14) നടക്കം.

വിവരങ്ങൾക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്‍റ്) 281 857 9221 (www.mannickarottu.net),
ജോളി വില്ലി (വൈസ് പ്രസിഡന്‍റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്‍റ്) 281 261 4950,
ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217.