ഇരുപത്തൊന്നുകാരിയെ കണ്ടെത്താൻ പോലീസ് പൊതുജന സഹായം അഭ്യർഥിച്ചു
Tuesday, March 19, 2019 10:36 PM IST
ഹൂസ്റ്റണ്‍: ഈസ്റ്റ് ഹൂസ്റ്റണില്‍ നിന്നും മാര്‍ച്ച് 17 മുതല്‍ കാണാതായ ഇരുപത്തൊന്നുകാരിക്കായുള്ള അന്വേഷണം ഊർജിതമാക്കി. അഡിലെയ്ഡ് എവര്‍ ഗ്രീൻ എന്ന പെൺകുട്ടിയെ കണ്ടെത്താന്‍ ഹൂസ്റ്റണ്‍ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ചു.

കറുത്ത വസ്ത്രവും മുക്കുത്തിയും ധരിച്ചാണ് ഇവരെ അവസാനമായി കണ്ടതെന്ന് പോലീസ് പറഞ്ഞു. ഇവരെകുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റിനെ 832 394 1840, 281 309 9500 എന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ചറിയിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.

മാര്‍ച്ച് 17ന് എവര്‍ ഗ്രീനിനോട് സാമ്യമുള്ളതെന്ന് തോന്നിക്കുന്ന ഒരു മൃതശരീരം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പക്ഷേ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. തിരോധാനത്തെകുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ