എന്‍എജിസി വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 28 ന്
Thursday, March 21, 2019 7:12 PM IST
ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ വിഷു ദിനാഘോഷം ഏപ്രില്‍ 28-നു (ഞായർ) രാവിലെ 10.30-മുതല്‍ പാര്‍ക്ക് റിഡ്ജിലുള്ള സെന്‍റിനിയല്‍ ആക്ടിവിറ്റി സെന്‍ററിൽ നടത്തുമെന്ന് പ്രസിഡന്‍റ് ടി.എന്‍.എസ് കുറുപ്പ് അറിയിച്ചു.

എല്ലാ വര്‍ഷവും പതിവുപോലെ നടത്തിവരാറുള്ള വിഷുദിനാഘോഷ പരിപാടികള്‍ രാവിലെ 10.30-ന് ആരംഭിച്ച് വൈകുന്നേരത്തോടുകൂടി സമാപിക്കും. വിഷുക്കണി, വിഷുക്കൈനീട്ടം, വിവിധ കലാപരിപാടികള്‍, വിഷു സദ്യ എന്നിവയാണ് പ്രധാന പരിപാടികള്‍. ആഘോഷത്തിന്‍റെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

വിവരങ്ങൾക്ക്: ടി.എന്‍.എസ് കുറുപ്പ് ( പ്രസിഡന്‍റ്) 630 941 8535, ജയരാജ് നാരായണന്‍ (സെക്രട്ടറി) 847 943 7643, വിജി എസ്. നായര്‍ (ട്രഷറര്‍) 847 827 6227.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം