എക്യുമെനിക്കൽ ക്രിക്കറ്റ് മത്സരം ഏപ്രിൽ ആറു മുതൽ മേയ് 16 വരെ
Thursday, March 21, 2019 7:39 PM IST
ഹൂസ്റ്റൺ: ഈ വർഷത്തെ എക്യുമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്‍റിന് സ്റ്റാഫോർഡ് സിറ്റി പാർക്ക് വേദിയാകും. ഏപ്രിൽ ആറു മുതൽ മേയ് 16 വരെയാണ് മത്സരം. ഹൂസ്റ്റണിലെ പ്രമുഖ പത്തോളം ചർച്ച് ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുക.

ഏപ്രിൽ 6 ന് (ശനി) രാവിലെ ഏഴിന് ടൂർണമെന്‍റിന്‍റെ ഉദ്ഘാടനം സ്റ്റാഫോർഡ് സിറ്റി പ്രൊ ടൈം മേയർ കെൻ മാത്യു നിർവഹിക്കും.

ടൂർണമെന്‍റിന്‍റെ വിജയത്തിനായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഫാ. ഐസക് ഡി. കോശിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ ഫാ. ഏബ്രഹാം സക്കറിയ കൺവീനറായും ബിജു ചാലക്കൽ, നൈനാൻ വീട്ടിനാൽ, അനിൽ വർഗീസ്, റെജി കോട്ടയം എന്നിവർ കോഓർഡിനേറ്റർമാരായും പ്രവർത്തിച്ചുവരുന്നു.