ഒർലാൻഡോയിൽ നിര്യാതയായ ഏലിയാമ്മ തോമസിന്‍റെ സംസ്കാരം ശനിയാഴ്ച
Friday, March 22, 2019 7:09 PM IST
ഒർലാൻഡോ(ഫ്ലോറിഡ): ഒർലാൻഡോയിൽ നിര്യാതയായ കൈനടി കണ്ണോട്ടുതറ ചെറുകര പരേതനായ തോമസ് ജോണിന്‍റെ ഭാര്യ ഏലിയാമ്മ ( കുട്ടിയമ്മ - 81 ) യുടെ സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് ശുശ്രൂഷകൾക്കുശേഷം സാൻഫോർഡിലുള്ള ഓൾ സോഴ്സ് കാത്തലിക് ചർച്ച് സെമിത്തേരിയിൽ. (3280, W 1st St.Sanford, FL 32771). പരേത കോട്ടയം വാകത്താനം പാറയ്ക്കൽ കുടുംബാംഗമാണ്.

മക്കൾ: വത്സമ്മ ജോർജ് ( തോട്ടയ്ക്കാട്), സണ്ണി തോമസ് (കുവൈത്ത്), സോണി കണ്ണോട്ടുതറ (ഒർലാൻഡോ). മരുമക്കൾ : ജോർജുകുട്ടി കൊരട്ടിയിൽ ( കനാറാ ബാങ്ക് ), സെലിൻ സണ്ണി (കുവൈത്ത്), സ്മിത സോണി (ഒർലാൻഡോ).

പൊതുദർശനം: മാർച്ച് 23 ന് (ശനി) രാവിലെ 9:30 മുതൽ 10:30 വരെ (St.Mary's Syro Malabar Catholic Church, 2581, S.Sanford Ave, Sanford 32773)

വിവരങ്ങൾക്ക്: സോണി 407 683 3629

റിപ്പോർട്ട് : ജീമോൻ റാന്നി