മനോജ് കുമാർ ഹൂസ്റ്റൺ മെട്രോ പോലീസ് ഓഫീസർ
Friday, March 22, 2019 8:58 PM IST
ഹൂസ്റ്റൺ: മെട്രോ പോലീസ് ഓഫീസറായി മലയാളിയായ മനോജ് കുമാർ ചുമതലയേറ്റു. എറണാകുളം മുളംതുരുത്തി വെട്ടിക്കൽ റിട്ട. പോലീസ് ഓഫീസർ പൂപ്പാറയിൽ രാഘവന്‍റേയും ലീലയുടേയും മകനാണ് മനോജ്.

പനമ്പള്ളി നഗറിൽ ഇളംകുളം വെസ്റ്റ് ഹൈസ്കൂളിൽ
പ്രാഥമിക വിദ്യഭ്യാസവും എറണാകുളം സെന്‍റ് ആൽബർട്ട്സ് കോളജിൽ നിന്ന് ബിരുദവും കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി മാർക്കറ്റിംഗ് ജോലിയിൽ പ്രവേശിച്ച് ശ്രീലങ്ക, ദുബായ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിൽ സേവനമനുഷ്ടിച്ച ശേഷം 2005-ൽ അമേരിക്കയിലെത്തി. ഫിനിക്സ് യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ ബിരുദം നേടിയ ശേഷം ഹരീസ് കൗണ്ടിയിൽ ഡപ്യൂട്ടി ഷെരീഫ് ആയി ഹൂസ്റ്റണിൽ ജീവിതമാരംഭിക്കുകയും യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റൺ പോലീസ് അക്കാദമിയിൽ
നിന്ന് ബസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത മനോജ്, ഇപ്പോൾ ഫോർട്ട് ബെൻഡ്കൗണ്ടി, ഹാരീസ് കൗണ്ടി, വാളർ കൗണ്ടി, മാങ്കോ മറി കൗണ്ടി എന്നിവിടങ്ങളിൽ പോലീസ് ഓഫീസറായി സേവനം ചെയ്തുവരുന്നു.

അഛനപ്പുപ്പന്മാർ പോലീസിൽ ജോലി ചെയ്തിരുന്ന കഥകൾ പറയുമ്പോൾ
മനോജ്‌ വാചാലനാവുകയാണ്, ആത്മാഭിമാനം ക്ഷതപ്പെടുത്തുന്ന
തരത്തിലുള്ള രാഷ്ട്രീയ നേതാക്കന്മാരുടെ പെരുമാറ്റങ്ങൾ, മേലുദ്യോഗസ്ഥരുടെ
ധാർഷ്ട്യങ്ങൾ, നിരന്തരം ഏറ്റുവാങ്ങേണ്ടി വരുന്ന സ്ഥലം മാറ്റങ്ങൾ,
കസ്റ്റഡിയിൽ വരുന്ന ആൾ കുറ്റക്കാരനാണോ എന്നറിയാതെ കിട്ടുന്നവരെ
തൊഴിച്ചും ഇടിച്ചും അടിച്ചും പുലഭ്യം പറഞ്ഞും മൃതപ്രായരാക്കുന്ന പോലീസല്ല
ഇവിടെയുള്ളതെന്നും നിയമം അനുസരിച്ചും മദ്യപിച്ചു വാഹനമോടിക്കാതെയും
ലഹരിമരുന്നുകൾ ഉപയോഗിക്കാതെയും ജീവിതം നയിക്കണമെന്നും പ്രത്യേകിച്ച്
യുവജനങ്ങൾ ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും പറഞ്ഞു.

കൊടുങ്ങല്ലൂർ അഴിക്കോട് കൈപ്പാപറമ്പിൽ വീട്ടിൽ ശ്രീനിവാസൻ തന്ത്രി അവർകളുടേയും ലോലിതയുടെയും മകൾ ഹണി ആണ് ഭാര്യ. മകൻ: പത്താം
ക്ലാസ് വിദ്യാർഥി മാധവൻ.

റിപ്പോർട്ട്: ശങ്കരൻകുട്ടി