ഫോമാ സ്പോര്‍ട്സ് കമ്മിറ്റി: ജെയിംസ്‌ ഇല്ലിക്കല്‍ ചെയര്‍മാന്‍, ജോണ്‍ പാട്ടപ്പതി കോഓര്‍ഡിനേറ്റര്‍
Saturday, March 23, 2019 12:22 AM IST
ഡാളസ്: ഫോമാ സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാനായി ജെയിംസ്‌ ഇല്ലിക്കലിനെയും കോഓര്‍ഡിനേറ്ററായി ജോണ്‍ പാട്ടപ്പതിയേയും തെരഞ്ഞെടുത്തു. ഫോമായുടെ വിവിധ റീജിയനുകളില്‍ നടക്കുന്ന കായിക മത്സരങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് ഈ കമ്മിറ്റിയുടെ ദൗത്യം. ഓരോ റീജിയനുകള്‍ക്കും ഈ കമ്മറ്റി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും, അതനുസരിച്ചു ദേശീയ തലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും. ഓരോ വര്‍ഷവും മുടങ്ങാതെ നടന്നു വരുന്ന കായിക മത്സരങ്ങള്‍ പൂര്‍വാധികം ഭംഗിയായി സംഘടിപ്പിക്കുവനാണ് കമ്മിറ്റിയുടെ തീരുമാനം.

ഫോമായുടെ പല റീജിയനുകളും ഇതിനോടകം പ്രാഥമിക തയാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്. കായിക മത്സരങ്ങളുടെ കൂടുതല്‍ വിവരങ്ങളും, മാര്‍ഗനിര്‍ദ്ദേശങ്ങളും എല്ലാവരെയും അറിയുക്കുമെന്ന് സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജെയിംസ്‌ ഇല്ലിക്കല്‍ അറിയിച്ചു.

യുവത്വത്തിന്‍റെ കുതിപ്പാണ് കായികമത്സരങ്ങള്‍, അവ ശരിയായ രീതിയില്‍ നടത്തിയാല്‍ അതില്‍ മത്സരിക്കുന്നവര്‍ക്കും, ആ മത്സരം ആസ്വദിക്കുന്നവര്‍ക്കും അതൊരു പ്രത്യേക അനുഭവമായിരിക്കും. സമ്മര്‍ദ്ദ നിമിഷങ്ങളില്‍, ഏറ്റവും മികച്ച അടവുകള്‍ പുറത്തെടുക്കാന്‍ കഴിയുന്നുവരായിരിക്കും നമ്മുടെ വിജയികള്‍. ആ വിജയികളെ കണ്ടെത്തുവാന്‍ വേണ്ടി ഫോമായുടെ ഈ ഫോമായുടെ സ്പോര്‍ട്സ് കമ്മറ്റിയ്ക്ക് കഴിയുമെന്ന് ഉറപ്പുണ്ടന്ന് പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍, വൈസ് പ്രസിഡന്‍റ് വിന്‍സെന്‍റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്‍റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോർട്ട്: പന്തളം ബിജു തോമസ്‌