ഫാമിലി കോൺഫറൻസ് ടീം വിർജീനിയ സെന്‍റ് മേരീസ് ഇടവക സന്ദർശിച്ചു
Saturday, March 23, 2019 3:50 PM IST
വാഷിംഗ്ടൺ ഡിസി: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ നോർത്തേൺ വിർജീനിയ സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു.

മാർച്ച് 10 ന് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. സജി തോമസ് തറയിൽ കോൺഫറൻസ് പ്രതിനിധികളെ സ്വാഗതം ചെയ്തു. ഫിനാൻസ് കമ്മിറ്റി അംഗം ജോർജ് പി. തോമസ് ആമുഖ വിവരണം നൽകി. ഫിനാൻസ് ചെയർ തോമസ് വർഗീസ്, കമ്മിറ്റി അംഗം ജോൺ താമരവേലിൽ എന്നിവർ റജിസ്ട്രേഷനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു. ഫാ. സജി തോമസും ഇടവകയുടെ ട്രസ്റ്റി ബാവൻ വർഗീസും ചേർന്നു റജിസ്ട്രേഷൻ കിക്ക് ഓഫ് ചെയ്തു. ഫിനാൻസ് ചെയർ തോമസ് വർഗീസ്, കമ്മിറ്റി അംഗങ്ങളായ ജോൺ താമരവേലിൽ, ജോർജ് പി. തോമസ് , ട്രസ്റ്റി ബാവൻ വർഗീസ്, സെക്രട്ടറി എലിസബത്ത് അലക്സാണ്ടർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ഇടവകയിൽ നിന്നും നൽകിയ സഹായ സഹകരണങ്ങൾക്ക് കമ്മിറ്റി നന്ദി അറിയിച്ചു.

റിപ്പോർട്ട്: യോഹന്നാൻ രാജൻ