വി. യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ 24-നു സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍
Sunday, March 24, 2019 2:46 PM IST
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ മാര്‍ച്ച് 24 ന് (ഞായറാഴ്ച) ഇടവക സമൂഹം ഭക്ത്യാദരപൂര്‍വം കൊണ്ടാടുന്നതാണെന്ന് വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ അറിയിച്ചു.

മുന്‍ വര്‍ഷങ്ങളിലേപ്പോലെ ഇടവകയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമഥേയം സ്വീകരിച്ചിട്ടുള്ളരുള്‍പ്പെടെ നാല്‍പ്പതില്‍പ്പരം കുടുംബങ്ങള്‍ ഒന്നിച്ചുചേര്‍ന്നാണ് വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നതെന്ന് തിരുനാളിന്റെ കോര്‍ഡിനേറ്റര്‍ ജോസ് ആന്റണി അറിയിച്ചു.

ഞായറാഴ്ച രാവിലെ 11.30-നു ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ഇടവക വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്നു ആഘോഷമായ ലദീഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ച കാഴ്ച സമര്‍പ്പണം, നേര്‍ച്ച സദ്യ എന്നിവ നടക്കും.

വിശുദ്ധന്റെ മരണ തിരുനാള്‍ ദിനമായ മാര്‍ച്ച് 19 -നു (ചൊവ്വാഴ്ച ) ദേവാലയത്തില്‍ വിശുദ്ധ ദിവ്യ ബലിയും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആന്റണി ജോസഫ് (കോര്‍ഡിനേറ്റര്‍ ) (908) 3311250, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) 7326903934), ടോണി മങ്ങന്‍ (ട്രസ്റ്റി) (347) 7218076, മനോജ് പാട്ടത്തില്‍ (ട്രസ്റ്റി) (908 )4002492. വെബ്: https://stthomassyronj.org
സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം