സി​എം​എ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഓ​ണ്‍​ലൈ​ൻ റ​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു
Monday, March 25, 2019 10:43 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള ഓ​ണ്‍​ലൈ​ൻ റ​ജി​സ്ട്രേ​ഷ​നു​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ക്കു​ന്നു. മാ​ർ​ച്ച് 30നു ​രാ​വി​ലെ 8 മു​ത​ൽ വൈ​കു​ന്നേ​രം 7 വ​രെ ഷാ​ബ​ർ​ഗി​ലു​ള്ള 81 Remington Rd, Schaumburg, IL-60173 ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

പു​രു​ഷന്മാ​രു​ടെ ഓ​പ്പ​ണ്‍ ഡ​ബി​ൾ​സ്, സീ​നീ​യേ​ഴ്സ് (45 yrs & above) ഡ​ബി​ൾ​സ്, വി​മ​ൻ​സ് ഓ​പ്പ​ണ്‍ ഡ​ബി​ൾ​സ്, മി​ക്സ​ഡ് ഡ​ബി​ൾ​സ്, കി​ഡ്സ് ഡ​ബി​ൾ​സ് (5–12 yrs) ​കി​ഡ്സ് ഡ​ബി​ൾ​സ് (13–18 yrs) ) ​എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. എ, ​ബി, സി ​പൂ​ൾ മ​ത്സ​ര​ങ്ങ​ൾ എ​ല്ലാ വി​ഭാ​ഗ​ത്തി​നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ മാ​ർ​ച്ച് 28 നു ​മു​ന്പാ​യി www.chicago malayalee association.org എ​ന്ന വെ​ബ് സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യേ​ണ്ട​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്ക് : സ​ന്തോ​ഷ് കാ​ട്ടൂ​ക്കാ​ര​ൻ : 773 469 5048, ബാ​ബു മാ​ത്യു: 630 913 1126, അ​നീ​ഷ് ആ​ന്േ‍​റാ : 773 655 0004, ടോ​ബി​ൻ മാ​ത്യു : 773 512 4373, ജോ​സ് മ​ണ​ക്കാ​ട്ട് : 847 830 4128.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം