പാര്‍ക്ക്‌ലാന്‍ഡ് സ്കൂ​ൾ വെ​ടി​വ​യ്പ്; ഒ​രു വി​ദ്യാ​ർ​ഥി​കൂ​ടി ജീ​വ​നൊ​ടു​ക്കി
Monday, March 25, 2019 10:48 PM IST
ഫ്ളോ​റി​ഡാ: പാര്‍ക്ക്‌ലാന്‍ഡ് സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ണ്ടാ​മ​തൊ​രാ​ൾ കൂ​ടി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കി​ട്ട് ജീ​വ​നൊ​ടു​ക്കി.

മാ​ർ​ജൊ​റി സ്റ്റോ​ണ്‍​മാ​ൻ ഡ​ഗ്ള​സ് ഹൈ​സ്കൂ​ളി​ൽ 2018 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ 17 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഉ​റ്റ സു​ഹൃ​ത്ത് മ​രി​ച്ച​തി​ന്‍റെ ദുഃ​ഖം താ​ങ്ങാ​നാ​കാ​തെ ക​ഴി​ഞ്ഞ ആ​ഴ്ച ഈ ​സ്കൂ​ളി​ലെ സി​ഡ്നി (19) എ​ന്ന വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു വി​ദ്യാ​ർ​ഥി കൂ​ടി ശ​നി​യാ​ഴ്ച ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഇ​തോ​ടെ വെ​ടി​വ​യ്പ്പി​നെ തു​ട​ർ​ന്ന് കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 19 ആ​യി.

ഇ​നി​യും എ​ത്ര കു​ട്ടി​ക​ൾ ഈ ​ഷൂ​ട്ടി​ന്‍റെ അ​ന​ന്ത​ര ഫ​ല​മാ​യി ജീ​വ​നൊ​ടു​ക്കും എ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്ന് ഗ​ണ്‍ ക​ണ്‍​ട്രോ​ൾ ആ​ക്ടി​വി​സ്റ്റ് ഡേ​വി​ഡ് ഹോ​ഗ് പ​റ​ഞ്ഞു. ഗ​വ​ണ്‍​മെ​ന്േ‍​റാ, സ്കൂ​ൾ അ​ധി​കൃ​ത​രോ ഇ​തി​നെ​തി​രെ എ​ന്തു ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഏ​തെ​ങ്കി​ലും കു​ട്ടി​ക​ളി​ൽ ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത പ്ര​ക​ട​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ നാ​ഷ​ന​ൽ സൂ​യി​സൈ​ഡ് പ്രി​വ​ൻ​ഷ​ൻ ലൈ​ഫ് ലൈ​നു​മാ​യി 1 800 273 8255 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ