മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന അ​സം​ബ്ലി സ​മ്മേ​ള​നം മാ​ർ​ച്ച് 29 മു​ത​ൽ
Tuesday, March 26, 2019 11:21 PM IST
ഹൂ​സ്റ്റ​ണ്‍: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പ​ത്താ​മ​ത് ഇ​ട​വ​ക പൊ​തു​യോ​ഗം മാ​ർ​ച്ച് 29, 30 (വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ൽ ഫ്ളോ​റി​ഡ റീ​ജ​ണി​ൽ ടാ​ന്പാ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി. സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം തി​രു​മേ​നി അ​ധ്യ​ക്ഷ​ത വ​ഹി​യ്ക്കും.

ഇ​ട​വ​ക പൊ​തു​യോ​ഗ​ത്തി​ൽ ഭ​ദ്രാ​സ​ന​ത്തി​ലെ ഇ​ട​വ വി​കാ​രി​മാ​രും വൈ​ദി​ക​രും ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 125 പ്ര​തി​നി​ധി​ക​ൾ സം​ബ​ന്ധി​യ്ക്കു​മെ​ന്നു ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ.​ഫി​ലി​പ്പ് ഏ​ബ്ര​ഹാം അ​റി​യി​ച്ചു.

വൈ​ദി​ക സം​ഘ​ത്തി​ന്‍റെ സ​മ്മേ​ള​നം മാ​ർ​ച്ച് 29നു ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ 12 വ​രെ​യും തു​ട​ർ​ന്ന് 1 മു​ത​ൽ 6 വ​രെ ന​ട​ക്കു​ന്ന ഭ​ദ്രാ​സ​ന അ​സം​ബ്ലി​യു​ടെ ആ​ദ്യ സെ​ഷ​നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും 2019ലേ​ക്കു​ള്ള ബ​ജ​റ്റും ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​ഫി​ലി​പ്പ് ഏ​ബ്ര​ഹാം അ​വ​ത​രി​പ്പി​ക്കും.മാ​ർ​ച്ച് 30നു ​ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​യ്ക്കു​ന്ന ര​ണ്ടാം സെ​ഷ​നി​ൽ ബ​ജ​റ്റ് ച​ർ​ച്ച ചെ​യ്തു അം​ഗീ​ക​രി​ക്കും.

ഭ​ദ്രാ​സ​ന ഇ​ട​വ​ക പൊ​തു​യോ​ഗ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഫ്ളോ​റി​ഡ റീ​ജ​ണി​ൽ ടാ​ന്പാ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ർ​ജ് പൗ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​യി ഭ​ദ്രാ​സ​ന പി​ആ​ർ​ഒ എ​ൽ​ദോ പീ​റ്റ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി