ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് ഡാ​ള​സ് ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മേ​യ​ർ സ​ജി ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു
Tuesday, March 26, 2019 11:26 PM IST
ഡാ​ള​സ്: ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് ഡാ​ള​സ് ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും സ​ണ്ണി​വെ​യി​ൽ സി​റ്റി മേ​യ​റും മ​ല​യാ​ളി​യു​മാ​യ സ​ജി ജോ​ർ​ജ്, കോ​പ്പേ​ൽ സി​റ്റി കൗ​ണ്‍​സി​ൽ മെ​ന്പ​ർ ബി​ജു മാ​ത്യു, ഐ​എ​പി​സി നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, വി​ശി​ഷ്ട അ​തി​ഥി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ർ​ച്ച് 24 നു ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6ന് ​ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് ഡാ​ള​സ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് മീ​നാ നി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത് . തു​ട​ർ​ന്നു മീ​ന വി​ശി​ഷ്ട അ​തി​ഥി​ക​ളെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും സ്വാ​ഗ​ത​മാ​ശം​സി​ക്കു​ക​യും ചെ​യ്തു. ഡാ​ള​സ് ചാ​പ്റ്റ​ർ രൂ​പീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും ആ​മു​ഖ​മാ​യി പ്ര​സി​ഡ​ന്‍റ് വി​ശ​ദീ​ക​രി​ച്ചു.

മാ​ധ്യ​മ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഇ​വി​ടെ ജ​നി​ച്ചു വ​ള​ർ​ന്ന യു​വ​ജ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് ശ​രി​യാ​യി വി​ശ​ക​ല​നം ചെ​യ്തു സ​ത്യ​സ​ന്ധ​മാ​യ വാ​ർ​ത്ത​ക​ൾ വാ​യ​ന​ക്കാ​രി​ൽ എ​ത്തി​ക്കു​വാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ക്ഷി​പ്ത​മാ​ണെ​ന്നു കൗ​ണ്‍​സി​ല​ർ ബി​ജു മാ​ത്യു പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​ൻ, ഐ​എ​പി​സി ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ൽ, നേ​ർ​ക്കാ​ഴ്ച ന്യൂ​സ് പേ​പ്പ​ർ ചീ​ഫ് എ​ഡി​റ്റ​ർ സൈ​മ​ണ്‍ വ​ള​ച്ചേ​രി, കേ​ര​ള അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ കു​ന്നേ​ൽ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ പി.​സി. മാ​ത്യു, റി​പ്പോ​ർ​ട്ട​ർ ടി​വി ന്യൂ​സ് ഡ​യ​റ​ക്ട​ർ അ​നു​പ​മ വെ​ങ്കി​ടേ​ഷ് , ഐ​എ​പി​സി ഉ​പ​ദേ​ശ​ക സ​മി​തി ആം​ഗ​ങ്ങ​ളാ​യ ഫ്രി​ക്സ്മോ​ൻ മൈ​ക്കി​ൾ , പ്രൊ​ഫ . ജോ​യി പ​ല്ലാ​ട്ട് മ​ഠം , രാ​ജു ത​ര​ക​ൻ ഐ​എ​പി​സി ഡാ​ള​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്, തി​രു​വ​ല്ലാ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജെ.​പി ജോ​ണ്‍ ,ഹൂ​സ്റ്റ​ണ്‍ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ജോ​ജി ജോ​സ​ഫ്, ജോ​ജി അ​ല​ക്സ്ണ്ട​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു പ്ര​സം​ഗി​ച്ചു.

ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ്ബി​ന്‍റെ ദേ​ശീ​യ മാ​ധ്യ​മ സെ​മി​നാ​ർ ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ 11, 12, 13 തി​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കു​മെ​ന്നും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും മാ​ധ്യ​മ രാ​ഷ്ട്രീ​യ രം​ഗ​ത്തെ ഇ​രു​പ​തി​ൽ​പ​രം ഉ​ന്ന​ത​വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഐ​എ​പി​സി നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ബാ​ബു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട​ർ: ജീ​മോ​ൻ റാ​ന്നി