എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക പ്രാ​ർ​ഥ​നാ​ദി​നം ആ​ച​രി​ച്ചു
Tuesday, March 26, 2019 11:27 PM IST
ഫി​ല​ഡ​ൽ​ഫി​യ: വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ ലോ​ക പ്രാ​ർ​ഥ​നാ​ദി​നം വ​ള​രെ​യ​ധി​കം സ​മു​ചി​ത​മാ​യി കൊ​ണ്ടാ​ടി.

എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച്സ് ഇ​ൻ പെ​ൻ​സി​ൽ​വേ​നി​യാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ലോ​ക പ്രാ​ർ​ഥ​നാ​ദി​ന​ത്തി​ന് റ​വ. ഫാ. ​ഡോ. സ​ജി മു​ക്കൂ​ട്ട്(​ചെ​യ​ർ​മാ​ൻ, എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ്) സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ലോ​ക പ്രാ​ർ​ഥ​നാ​ദി​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും അ​ർ​ത്ഥ വ്യാ​പ്തി​യെ​ക്കു​റി​ച്ചും പ്ര​തി​പാ​ദി​ക്കു​ക​യു​ണ്ടാ​യി. തു​ട​ർ​ന്ന സാ​ബു പാ​ന്പാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്വ​യ​ർ വ​ള​രെ മ​നോ​ഹ​ര​മാ​യി പ്രാ​ർ​ഥ​നാ​ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. റ​വ. ഫാ. ​റെ​നി ഏ​ബ്ര​ഹാ​മി​ന്‍റെ(​റി​ലി​ജി​യ​സ് കോ​ർ​ഡി​നേ​റ്റ​ർ) നേ​തൃ​ത്വ​ത്തി​ൽ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്ക് ആ​രം​ഭം കു​റി​ച്ചു. സു​മാ ചാ​ക്കോ വേ​ർ​ഷി​പ്പ് പ്ര​യ​റി​ന് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ടു​ക​യും അ​ജി പ​ണി​ക്ക​രു​ടെ(​നു​പു​ര ഡാ​ൻ​സ് അ​ക്കാ​ഡ​മി) നേ​തൃ​ത്വ​ത്തി​ലു​ള്ള കു​രു​ന്നു നൃ​ത്ത​പ്ര​തി​ഭ​ക​ൾ ഈ ​വ​ർ​ഷ​ത്തെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജ്യ​ത്തി​ന്‍റെ വേ​ഷ​വി​താ​ന​ങ്ങ​ള​ണി​ഞ്ഞു​ള്ള നൃ​ത്ത​ചു​വ​ടു​ക​ൾ കാ​ഴ്ച​വ​ച്ചു.

നി​ർ​മ​ല ഏ​ബ്ര​ഹാം ഈ ​വ​ർ​ഷ​ത്തെ പ്രാ​ർ​ഥ​ന ദി​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജ്യ​ത്തി​നെ​ക്കു​റി​ച്ച് സാം​സ്കാ​രി​ക​വും പാ​ര​ന്പ​ര്യ​വും പൗ​രാ​ണി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണം അ​വ​ത​ര​ണ​ത്തി​ലൂ​ടെ ആ​ളു​ക​ൾ​ക്ക് വി​ശ​ദ​മാ​യി ന​ൽ​കു​ക​യു​ണ്ടാ​യി. സ്ലൊ​വേ​നി​യാ​യി​ലെ സ്ത്രീ​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ക​ലാ​വി​ഷ്കാ​രം വ​ള​രെ​യ​ധി​കം ന​യ​നാ​ന്ദ​ക​ര​മാ​യി സു​ജാ സാ​ബു​ത ഷേ​ർ​ളി ചാ​വ​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്കി.

ഈ ​വ​ർ​ഷ​ത്തെ മു​ഖ്യ ചി​ന്താ വി​ഷ​യ​മാ​യി തി​ര​ഞ്ഞെ​ടു​ത്ത കം- ​എ​വ​രി തിം​ഗ് ഈ​സ് റെ​ഡി എ​ന്ന ബൈ​ബി​ൾ വ​ച​ന​ത്തെ അ​ധി​ക​രി​ച്ച് ജെ​ൻ​സി അ​നീ​ഷ് ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം വ​ള​രെ​യ​ധി​കം അ​ർ​ത്ഥ​സു​പ​ഷ്ട​വും ല​ളി​ത​മ​നോ​ഹ​ര​വു​മാ​യി​രു​ന്നു. വ​ർ​ത്ത​മാ​ന​കാ​ല സ​മൂ​ഹ​ത്തി​ലെ ജീ​വി​ത​രീ​തി​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്തും പ​ല​ത​രം ഉ​പ​മ​ക​ള​ലൂ​ടെ​യും വ​ള​രെ വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ക​യു​ണ്ടാ​യി.

ഒ​രു ദ​ശാ​ബ്ദ​ത്തി​ല​ധി​ക​മാ​യി എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സ് ഇ​ൻ പെ​ൻ​സി​വേ​നി​യാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ലോ​ക പ്രാ​ർ​ഥ​ന​ദി​ന​ത്തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​തി ത​ന്േ‍​റ​താ​യ നേ​തൃ​ത്തെ പാ​ട​വ​ത്തി​ലൂ​ടെ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന നി​ർ​മ​ല ഏ​ബ്ര​ഹാ​മി​ന് പ്ര​ത്യേ​ക പു​ര​സ്കാ​രം ന​ൽ​കി ലോ​ക പ്രാ​ർ​ഥ​നാ​ദി​ന​ത്തി​ന്‍റെ വേ​ദി​യി​ൽ വ​ച്ചു ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. റെ​നി തോ​മ​സ്, മോ​ൻ​സി തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇം​ഗ്ലീ​ഷ് ഗാ​നാ​ലാ​പ​ന​വും മു​ഖ്യ ചി​ന്താ​വി​ഷ​യ​ത്തെ​ക്കു​റി​ച്ചു ലൈ​ലാ അ​ല​ക്സ് ര​ചി​ച്ചു ബീ​ന കോ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച നാ​ട​കാ​വി​ഷ്കാ​രം കാ​ണി​ക​ളു​ടെ കൈ​യ​ടി നേ​ടി. വെ​രി. റ​വ. ഫാ. ​കെ. മ​ത്താ​യി കോ​റ​പ്പി​സ്കോ​പ്പ​യു​ടെ സ​മാ​പ​ന ശു​ശ്രൂ​ഷ​യോ​ടു കൂ​ടി ലോ​ക പ്രാ​ർ​ഥ​നാ​ദി​ന​ത്തി​ന് സ​മാ​പ​നം കു​റി​ക്കു​ക​യു​ണ്ടാ​യി. ജ​യാ നൈ​നാ​ൻ(​വി​മ​ൻ​സ് ഫോ​റം കോ​ർ​ഡി​നേ​റ്റ​ർ) എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നോ​ടു കൂ​ടി ഈ ​വ​ർ​ഷ​ത്തെ പ്രാ​ർ​ഥ​നാ​ദി​ന​ത്തി​നു തി​ര​ശീ​ല വീ​ണു.

റ​വ. ഫാ. ​ഗീ​വ​റു​ഗീ​സ് ജേ​ക്ക​ബ്(​കോ. ചെ​യ​ർ​മാ​ൻ), റ​വ. ഫാ. ​എം.​കെ. കു​രി​യാ​ക്കോ​സ്, റ​വ. ഫാ. ​ഷി​ബു വേ​ണാ​ട്,. റ​വ. അ​നീ​ഷ് തോ​മ​സ്, റ​വ. ഫാ. ​അ​ബു പീ​റ്റ​ർ തു​ട​ങ്ങി​യ നി​ര​വ​ധി വൈ​ദി​ക​രു​ടെ മ​ഹ​നീ​യ സാ​ന്നി​ധ്യ​ത്തി​ലും അ​ബി​ൻ ബാ​ബു, ഷാ​ലു പു​ന്നൂ​സ്, ബി​നു ജോ​സ​ഫ് തോ​മ​സ് ചാ​ണ്ടി, ഷൈ​ലാ രാ​ജ​ൻ, സോ​ബി ഇ​ട്ടി, ജീ​മോ​ൻ ജോ​ർ​ജ്, ജോ​ർ​ജ് മാ​ത്യു, ലി​സി തോ​മ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ൾ ചേ​ർ​ന്ന് ലോ​ക പ്രാ​ർ​ഥ​നാ​ദി​ന​ത്തി​ന്‍റെ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ ജോ​ർ​ജ്