പ്രളയബാധിതര്‍ക്കായി മാപ്പ് നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം നടത്തി
Saturday, April 13, 2019 2:56 PM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ് ) നേതൃത്വത്തില്‍ കേരളത്തിലെ പ്രളയബാധിതര്‍ക്കായി നിര്‍മിച്ചു നല്‍കിയ രണ്ട് ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മം റാന്നി, അങ്ങാടി ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍വച്ച് ഏപ്രില്‍ നാലിനു വ്യാഴാഴ്ച നിര്‍വഹിച്ചു. രണ്ട് ബെഡ്‌റൂം, ബാത്ത്‌റൂം, ലിവിങ് , കിച്ചന്‍ സൗകര്യങ്ങളുള്ള വീടുകളാണ് രണ്ട് കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കിയത് .

റാന്നി , ചെറുകുളഞ്ഞി സ്വദേശിയായ വിഷ്ണുകുമാറിന് രാജു ഏബ്രഹാം എംഎല്‍എ വീട് കൈമാറി. കരികുളം സ്വദേശിനിയായ ഓമന ജോയിയുടെ വീടിന്റെ കൈമാറ്റം അങ്ങാടി പഞ്ചായത്തു പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് നിര്‍വഹിച്ചു . പി. എസ്. ശശികുമാര്‍ ഐഎഫ്എസ് (മുന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, ന്യൂയോര്‍ക്ക്) വീട് നിര്‍മ്മാണത്തിന്റെ ക്രമീകരണങ്ങളുടെ മേല്‍നോട്ടം വഹിച്ചു. മുന്‍ മാപ്പ് പ്രസിഡന്റും ചാരിറ്റി ചെയര്‍മാനുമായ അനു സ്‌കറിയാ പൊതുയോഗത്തില്‍ അധ്യക്ഷനായി.

ജോസഫ് കുര്യാക്കോസ് (പഞ്ചായത്ത് പ്രസിഡന്റ്), ബി. സുരേഷ്, ജെയിം മാത്യു (ഫോമാ ജോയിന്റ് ട്രഷറര്‍), ബോബി ഏബ്രഹാം (മുന്‍ പഞ്ചായത്ത് പ്രസിഡന്റ്), അന്നാമ്മ പൂവത്തൂര്‍ (പഞ്ചായത്ത് മെംബര്‍), ദീപാ സജി, ഷംസുദ്ദീന്‍ (പഞ്ചായത്ത് മെംബര്‍), ആശാ തമ്പി (പഞ്ചായത്ത് മെംബര്‍), ജേക്കബ് മാത്യു (വ്യാപാരി വ്യവസായി പ്രസിഡന്റ്), രാജന്‍ നായര്‍, തോമസ് ഒ. ഏബ്രഹാം, രാജു മൈലപ്രാ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പി. എസ്. ശശികുമാര്‍ ഐ.എഫ്എസ്, സജി കൊട്ടാരക്കര, എസ്. ജോസ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. യോഹന്നാന്‍ ശങ്കരത്തില്‍, അനു സ്‌കറിയയാ, മാപ്പ് പ്രസിഡന്റ് ചെറിയാന്‍ കോശി ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി, ട്രഷറാര്‍ ശ്രീജിത്ത് കോമാത്ത്, ശാലു പുന്നൂസ്, തോമസ് എം. ജോര്‍ജ്,, ജോണ്‍സണ്‍ മാത്യു, അലക്‌സ് അലക്‌സാണ്ടര്‍, ഏലിയാസ് പോള്‍, ബാബു കെ. തോമസ് എന്നിവരെ റാന്നി നിവാസികളുടെ നന്ദി അറിയിച്ചു.
രാജു ശങ്കരത്തില്‍, (മാപ്പ് പിആര്‍ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം