ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസിൽ കാതോലിക്കാദിന ആചരണവും ചിൽഡ്രൻസ് ഡേ ആഘോഷവും
Saturday, April 13, 2019 4:56 PM IST
ജാക്സൺ ഹൈറ്റ്സ് (ന്യൂയോർക്ക്): സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലെ ചിൽഡ്രൻസ് ഡേ ആഘോഷവും കാതോലിക്കാ ദിനാചരണവും സംയുക്തമായി ആഘോഷിച്ചു. ഏപ്രിൽ ഏഴിനു നടന്ന വിശുദ്ധ കുർബാനക്ക് ഡൽഹി ഭദ്രാസനത്തിൽ നിന്നുള്ള ഫാ. അനീഷ് തോമസ് കാർമികത്വം വഹിച്ചു. തുടർന്ന് പള്ളി ചുറ്റിയുള്ള കുട്ടികളുടെ റാലിക്ക് സിന്ധു ജേക്കബ്, ടിഫ്നി തോമസ്, ശിൽപാ തര്യൻ എന്നിവർ നേതൃത്വം നൽകി.

തുടർന്നു നടന്ന സമ്മേളനത്തിൽ വികാരി ഫാ. ജോൺ തോമസ് അധ്യക്ഷത വഹിച്ചു. മുൻ വികാരി റവ. ടി. എം. സഖറിയാ കോ എപ്പിസ്കോപ്പാ ചിൽഡ്രൻസ് ഡേ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡോ. അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. 32 വർഷങ്ങളായി ഭദ്രാസനത്തിനും ഇടവകയിലെ ആത്മീയ പ്രസ്ഥാനങ്ങൾക്കും നേതൃത്വം നൽകി വരുന്ന തങ്കമ്മ തോമസ് പഠിപ്പിച്ച ഗീതങ്ങൾ തുടങ്ങിയ പുസ്തകം, സൺഡേ സ്കൂൾ പ്രസിദ്ധീകരിച്ചത്, സൺഡേ സ്കൂൾ ടീച്ചേഴ്സ് ട്രെയിനിംഗ് കരിക്കുലം ഡയറക്ടർ ജോർജ് ഗീവർഗീസ് പ്രകാശനം ചെയ്തു.

ഇടവക സെക്രട്ടറി മോൻസി മാണി കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആദർശ് ജേക്കബ്, റേച്ചൽ ജോൺ എന്നിവർ എംസിമാരായി പ്രവർത്തിച്ചു. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ബിജി വർഗീസ് സ്വാഗതവും ട്രസ്റ്റി ഗീവറുഗീസ് ജേക്കബ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ജോർജ് തുന്പയിൽ