തെളിവുകളുടെ അപര്യാപ്തത; അനുമതി നിഷേധിക്കുന്ന എച്ച് വൺ വീസകളുടെ എണ്ണം വർധിപ്പിക്കുന്നു
Saturday, April 13, 2019 5:09 PM IST
വാഷിംഗ്ടൺ ഡിസി: എച്ച് 1 വീസകൾക്ക് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട തെളിവുകളുടെ അപര്യാപ്തത മൂലം തിരസ്ക്കരിക്കപ്പെടുന്ന വീസകളുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരികയാണെന്ന് നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി പുറത്തു വിട്ട റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.

2019 ഫിസിക്കൽ വർഷം എച്ച് 1 വീസകൾക്ക് ലഭിച്ച പുതിയ അപേക്ഷകളിൽ മൂന്നിൽ ഒരു ഭാഗവും റിന്യുവലിന് ലഭിച്ച അപേക്ഷകളിൽ 18 ശതമാനവും തള്ളിക്കളഞ്ഞതായി റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. 2020 ലേക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന എച്ച്1 വീസകളുടെ എണ്ണം 65,000 ആണെന്നും ഏപ്രിൽ അഞ്ചിന് തന്നെ ആവശ്യമായ അപേക്ഷകൾ ലഭിച്ചുവെന്നും അധികൃതർ പറഞ്ഞു.

2018 ൽ നാലിൽ ഒരു ഭാഗം പുതിയ എച്ച് 1 വീസകളാണ് തള്ളിക്കളഞ്ഞതെങ്കിൽ 2019 ൽ അത് 30 ശതമാനമായി ഉയർന്നു. "ബൈ അമേരിക്കൻ ആൻഡ് എയർ അമേരിക്കൻ' എന്ന ട്രംപിന്‍റെ പുതിയ എക്സിക്യൂട്ടിവ് ഉത്തരവ് വന്നതിനുശേഷം എച്ച്1 വീസ അപേക്ഷകർ സമർപ്പിക്കേണ്ട തെളിവുകളുടെ (രേഖകളുടെ) എണ്ണം വർധിപ്പിച്ചതാണ് ഇതിനു കാരണം.(https://bit.ly/2d5qy8c) എന്ന വെബ് സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന 10 പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ വീഴ്ച വരുത്തുന്നതാണ് അപേക്ഷകൾ തള്ളുന്നതിന് കാരണം. 2021 ലേക്കുള്ള അപക്ഷേകൾ സമർപ്പിക്കുന്നവർ സൂക്ഷ്മ പരിശോധനകൾക്കുശേഷം മാത്രം അയയ്ക്കാവൂ എന്ന മുന്നറിയിപ്പും നൽകി.

റിപ്പോർട്ട്: പി.പി. ചെറിയാൻ