ഡാളസ്: വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണ്‍, സംഘടനയുടെ ഫൗണ്ടർമാരിൽ ഒരാളും കേരള അഡ്മിനിസ്ട്രേഷനിൽ അണ്ടർ സെക്രട്ടറി എന്ന നിലയിൽ പ്രാഗൽഭ്യം തെളിയിച്ച അഡ്മിനിസ്ട്രേറ്റർ, സാഹ്യത്യകാരൻ, വാഗ്മി, കറ കളഞ്ഞ വിശ്വാസി, പൊതു പ്രവർത്തകൻ, രാജ്യസ്നേഹി എന്നീ നിലകളിലൊക്കെ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചു മണ്ണിനോട് വിട പറഞ്ഞ ഡോ. ബാബു പോളിന് വേൾഡ് മലയാളി ഇന്ത്യ റീജണ്‍ പ്രസിഡന്റ് ഷാജി മാത്യു റീത്തു സമർപ്പിച്ചു. ഒപ്പം ഗ്ലോബൽ വിമൻസ് ഫോറം ചെയർപേഴ്സണ്‍ തങ്കമണി ദിവാകരൻ, മുതലായ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
അമേരിക്ക റീജണ്‍ സംഘടനയുടെ മാർഗദർശികൂടിയായിരുന്ന ഡോ. ബാബു പോളിന് ആദരാഞ്ജലി അർപ്പിക്കുന്നതിനായി അടിയന്തിര ടെലി കോണ്‍ഫറൻസ് മീറ്റിംഗ് വിളിക്കുമെന്നു ജനറൽ സെക്ക്രട്ടറി സുധിർ നന്പ്യാർ (ന്യൂജേഴ്സി) അറിയിച്ചു.
ഡോ. ബാബു പോൾ വേൾഡ് മലയാളി കോണ്‍സിലിനു നൽകിയിരുന്ന സംഭാവനകൾ സ്തുത്യരഹമാണെന്നു റീജണ്‍ ചെയർമാൻ പി.സി. മാത്യു, ജെയിംസ് കൂടൽ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ കൂടി അറിയിച്ചു.
റീജണ്‍ അഡ്വൈസറി ചെയർമാൻ ചാക്കോ കോയിക്കലേത്, ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർമാരായ സോമൻ ബേബി, ഡോ. ക്രിസ്ടി ഫെർണാണ്ടസ്, അലക്സ് കോശി വിളനിലം, ഡോ. ജോർജ് ജേക്കബ്, ഗ്ലോബൽ ചെയർമാൻ ഡോ. എ. വി. അനൂപ്, ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള, ഗ്ലോബൽ സെക്രട്ടറി സി. യു. മത്തായി, ഗ്ലോബൽ വിപി അഡ്മിൻ ടി. പി. വിജയൻ, അമേരിക്ക റീജിയൻ ചുമതലയുള്ള ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്. കെ. റീജണ്‍ ചെറിയാൻ (ഹൂസ്റ്റണ്‍) ഗ്ലോബൽ വി. പി. തോമസ് മൊട്ടക്കൽ, ഗ്ലോബൽ വൈസ് ചെയർ (ന്യൂജേഴ്സി) തങ്കമണി അരവിന്ദൻ, ജിനേഷ് തന്പി, പിന്േറാ കണ്ണന്പള്ളി, രുക്മിണി പദ്മകുമാർ, മുതലായവർ ഉൾപ്പെടെ വിവിധ പ്രൊവിൻസുകളിലെ ഭാരവാഹികളും കോണ്‍ഫറൻസ് മീറ്റിംഗിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുധിർ നന്പ്യാർ അറിയിച്ചു.
റിപ്പോർട്ട്: പി.സി. മാത്യു