ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സി​ന് അ​മേ​രി​ക്ക​യി​ൽ പു​തി​യ ചാ​പ്റ്റ​റു​ക​ൾ
Tuesday, April 16, 2019 12:21 AM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യു​ടെ 17-ാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ക്ക​ലെ​ത്തി നി​ൽ​ക്കു​ന്ന് ഈ ​അ​വ​സ​ര​ത്തി​ൽ ഇ​ൻ​ഡ്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​ക്ക് ശ​ക്തി പ​ക​ർ​ന്ന് തെ​ല​ങ്കാ​ന, ആ​ന്ധ്രാ പ്ര​ദേ​ശ്, കാ​ലി​ഫോ​ർ​ണി​യ എ​ന്നീ പു​തി​യ മൂ​ന്നു ചാ​പ്റ്റ​റു​ക​ൾ കൂ​ടി രൂ​പീ​ക​രി​ച്ചു അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് (ഐ​ഒ​സി) പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ച്ചു.

ഏ​പ്രി​ൽ 6ന് ​ന്യൂ​ജേ​ഴ്സി​യി​ൽ നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത ഐ​ഒ​സി യോ​ഗ​ത്തി​ൽ നാ​ഷ​ണ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ബ്ര​ഹാം, നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് മൊ​ഹി​ന്ദ​ർ സിം​ഗ് ഗി​ൽ​സി​യ​ൻ, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹ​ർ​ബ​ച്ച​ൻ സിം​ഗ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തെ​ക്കേ ഇ​ൻ​ഡ്യ​ൻ സം​സ്ഥാ​ന​ങ്ങ​ളാ​യ ത​മി​ഴ്നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന ഐ​ഒ​സി ചാ​പ്റ്റ​റു​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന ചു​മ​ത​ല​യു​ള്ള നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും വി​വി​ധ സം​ഘ​ട​ന​ക​ളി​ലെ അം​ഗ​വു​മാ​യ പ്ര​ദീ​പ്കു​മാ​ർ സ​മ​ല ചു​മ​ത​ല​യേ​റ്റു. പ്ര​മു​ഖ തെ​ലു​ഗു അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് രാ​ജേ​ശ്വ​ർ റെ​ഡി ഗം​ഗ​സാ​നി തെ​ല​ങ്കാ​ന ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റാ​യും, ആ​ന്ധ്രാ​പ്ര​ദേ​ശ് ഒ​ങ്കോ​ൾ ലോ​ക സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 2014ലെ ​കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച പ​വ​ൻ കു​മാ​ർ ദ​രി​സി ആ​ന്ധ്രാ പ്ര​ദേ​ശ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റാ​യും പ്ര​ശ​സ്ത സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ലീ​ലാ മാ​രേ​ട്ട് കേ​ര​ളാ ചാ​പ​റ്റ​റ​ർ പ്ര​സി​ഡ​ന്‍റാ​യും ചു​മ​ത​ല​യേ​റ്റു.

നി​ർ​ണാ​യ​ക ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​നാ​യി വി​ദേ​ശ ഇ​ന്ത്യ​ക്കാ​രാ​യ എ​ല്ലാ കോ​ണ്‍​ഗ്ര​സ്സ് അ​നു​ഭാ​വി​ക​ളും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് പു​തു​താ​യി ചു​മ​ത​ല​യേ​റ്റ പ്ര​സി​ഡ​ന്‍റു​മാ​രെ അ​ഭി​ന​ന്ദി​ച്ചു കൊ​ണ്ട് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് മൊ​ഹി​ന്ദ​ർ സിം​ഗ് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി​ക​ളാ​യ എ​ല്ലാ വി​ദേ​ശ ഇ​ന്ത്യ​ക്കാ​രും ത​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യ എ​ല്ലാ വോ​ട്ട​ർ​മാ​രോ​ടും ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം ശ​രി​യാ​യി വി​നി​യോ​ഗി​ച്ച് രാ​ഹു​ൽ ഗാ​ന്ധി​യെ​യും കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യെ​യും അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ന് അ​ഭ്യ​ർ​ഥി​ക്ക​ണ​മെ​ന്ന് മൊ​ഹി​ന്ദ​ർ സിം​ഗ് ആ​ഹ്വാ​നം ചെ​യ്തു.

ജോ​ർ​ജ് എ​ബ്ര​ഹാം, ഹ​ർ​ബ​ച്ച​ൻ സിം​ഗ്, കൃ​ഷ്ണ സി. ​റെ​ഡ്ഡി, സ്രാ​വ​ന്ദ് റെ​ഡ്ഡി, ര​മേ​ഷ് ച​ന്ദ്ര, രാ​ജേ​ന്ദ​ർ ഡി​ച്ച്പ​ള്ളി, ഗു​ർ​മി​ത് സിം​ഗ് ഗി​ൽ, ച​ര​ണ്‍ സിം​ഗ് പ്രേം​പു​ര, ലീ​ല മാ​രേ​ട്ട്, ര​വി ചോ​പ്ര, ജോ​ണ്‍ ജോ​സ​ഫ്, മാ​ലി​നി ഷാ, ​ദേ​വേ​ന്ദ്ര വോ​റ, അ​മി​ർ റ​ഷീ​ദ്, ജോ​സ് ജോ​ർ​ജ് എ​ന്നീ നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: മാ​ത്യു​ക്കു​ട്ടി ഈ​ശോ