ഒ​ക്ല​ഹോ​മ​യി​ൽ സീ​റോ മ​ല​ബാ​ർ ക​ണ്‍​വ​ൻ​ഷ​ൻ കി​ക്കോ​ഫ്
Tuesday, April 16, 2019 12:22 AM IST
ഒ​ക്ല​ഹോ​മ സി​റ്റി : ഹൂ​സ്റ്റ​ണി​ൽ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ നാ​ലു വ​രെ ന​ട​ക്കു​ന്ന ഏ​ഴാ​മ​ത് സീ​റോ മ​ല​ബാ​ർ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ന്‍റെ കി​ക്കോ​ഫ് ഒ​ക്ല​ഹോ​മ ഹോ​ളി ഫാ​മി​ലി ഇ​ട​വ​ക​യി​ൽ സം​ഘ​ടി​പ്പി​ച്ചു. ക​ണ്‍​വ​ൻ​ഷ​ൻ ക​ണ്‍​വീ​ന​റും ഹൂ​സ്റ്റ​ണ്‍ ഫൊ​റോ​നാ വി​കാ​രി​യു​മാ​യ ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി ചാ​ലു​ങ്ക​ൽ ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ മു​ൻ ട്ര​സ്റ്റി​മാ​രാ​യ ഫി​ലി​പ്പ് ആ​ന്‍റ​ണി(​ജി​മ്മി​ച്ച​ൻ), ജോ​സി തോ​മ​സ് എ​ന്നി​വ​രി​ൽ നി​ന്ന് സ്വീ​ക​രി​ച്ചു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഹോ​ളി ഫാ​മി​ലി ഇ​ട​വ​ക വി​കാ​രി ഫാ. ​പോ​ൾ കൊ​ട​ക​ര​ക്കാ​ര​ൻ, ഫാ. ​ജോ​ർ​ജ് പാ​റ​ക്ക​ൽ, ഹൂ​സ്റ്റ​ണി​ൽ നി​ന്നെ​ത്തി​യ ക​ണ്‍​വ​ൻ​ഷ​ൻ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സ​ണ്ണി ടോം, ​പ്രി​ൻ​സ് ജേ​ക്ക​ബ്, ജോ​ർ​ജ് മാ​ത്യു , ജ​യി​സം വി​രു​ത​ക്കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​ദ്യ റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ പി​യോ ഫി​ലി​പ്പും അ​ജി​യും ഏ​റ്റു​വാ​ങ്ങി. ക​ണ്‍​വ​ൻ​ഷ​ൻ ലോ​ക്ക​ൽ കോ​ർ​ഡി​നേ​റ്റ​ർ മാ​ത്തു​ക്കു​ട്ടി തോ​മ​സ്, ട്ര​സ്റ്റി​മാ​രാ​യ ആ​ന​ന്ദ് തോ​മ​സ്, ഡൊ​മി​നി​ക് ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ിൃശ2019​മുൃ​ശ​ഹ15ീ​സ​വ​ലാ​മ1.​ഷു​ഴ

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ