ന​ട​ന്നു​പോ​യ യു​വ​തി​യെ ഡാ​ള​സി​ൽ കാ​ണാ​താ​യി; സ​ഹാ​യ​ഭ്യ​ർ​ഥി​ച്ചു പോ​ലീ​സ്
Tuesday, April 16, 2019 12:27 AM IST
ഡാ​ള​സ്: ഡാ​ള​സി​ൽ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ യു​വ​തി​യെ കാ​ണാ​താ​യി. ഏ​പ്രി​ൽ 13 ശ​നി​യാ​ഴ്ച വൈ​കി​ട്ട് യു​വ​തി ന​ട​ന്നു പോ​കു​ന്ന​തി​നി​ട​യി​ൽ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്. വൈ​കി​ട്ട് 6.45ന് ​ഇ​രു​പ​ത്തി​യെ​ട്ടു വ​യ​സു​ള്ള ജാ​ക്വി​ല​ൻ ആ​രി​നെ അ​വ​സാ​ന​മാ​യി ക​ണ്ട​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ഡാ​ള​സ് ഗാ​സ്റ്റ​ൻ അ​വ​ന്യു(​ബെ​യ്ല​ർ ആ​ശു​പ​ത്രി​ക്കു സ​മീ​പം) നോ​ർ​ത്ത് ലാ​റ്റി​മ​ർ എ​ക്സ്പ്ര​സ് വെ​യി​ൽ നി​ന്നും ഇ​വ​ർ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്പോ​ൾ ക​റു​ത്ത ജോ​ഗിം​ഗ് സ്യൂ​ട്ടും, ക​റു​ത്ത തൊ​പ്പി​യും ധ​രി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. 110 പൗ​ണ്ട് തൂ​ക്ക​വും ക​റു​ത്ത മു​ടി​യും ബ്രൗ​ണ്‍ ക​ണ്ണു​ക​ളു​മു​ള്ള ഇ​വ​രെ കു​റി​ച്ചു എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ച്ചാ​ൽ 214 671 4268 എ​ന്ന ന​ന്പ​റി​ലോ 911 വി​ളി​ച്ചോ അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളോ​ടു അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ