സോ​മ​ർ​സെ​റ്റ് സെ​ൻ​റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​വാ​ര​ത്തി​ന് ഓ​ശാ​ന തി​രു​നാ​ളോ​ടെ തു​ട​ക്കം
Tuesday, April 16, 2019 12:30 AM IST
ന്യൂ​ജേ​ഴ്സി: യേ​ശു​ക്രി​സ്തു​വി​ന്‍റെ പീ​ഢാ​നു​ഭ​വ​ത്തി​ന്‍റെ​യും കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ​യും ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന്‍റെ​യും ദി​വ്യ​സ്മ​ര​ണ പു​തു​ക്കു​ന്ന വി​ശു​ദ്ധ​വാ​ര​ത്തി​ന് ഓ​ശാ​ന ഞാ​യ​ർ ആ​ച​ര​ണ​ത്തോ​ടെ സോ​മ​ർ​സെ​റ്റ് സെ​ൻ​റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​നു​തു​ട​ക്ക​മാ​യി.

ഏ​പ്രി​ൽ 14 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 ന് ​വി​ശ്വാ​സി സ​മൂ​ഹ​ത്തെ സാ​ക്ഷി​യാ​ക്കി ആ​ഘോ​ഷ​പൂ​ർ​വ​മാ​യ വി. ​ബ​ലി​യോ​ടെ ഓ​ശാ​ന​യു​ടെ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ചു. ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ഗോ​റി ഫി​ലി​പ്സ് ക​ട്ടി​യാ​കാ​ര​ൻ മു​ഖ്യ കാ​ർ​മ്മി​ക​നാ​യി. ഫാ. ​ഫി​ലി​പ്പ് വ​ട​ക്കേ​ക്ക​ര സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, കു​രു​ത്തോ​ല വി​ത​ര​ണം എ​ന്നി​വ​യ്ക്കു​ശേ​ഷം എ​ളി​മ​യു​ടെ അ​ട​യാ​ള​മാ​യി ക​ഴു​ത​പ്പു​റ​ത്തേ​റി​വ​ന്ന യേ​ശു​വി​ന്‍റെ രാ​ജ​കീ​യ ജെ​റു​സ​ലേം പ്ര​വേ​ശ​ന​ത്തെ ഒ​ലി​വ് ചി​ല്ല​ക​ൾ കൈ​യി​ക​ളി​ലേ​ന്തി ജ​നം വ​ര​വേ​റ്റ​തി​ന്‍റെ ഓ​ർ​മ്മ പു​തു​ക്കി കു​രു​ത്തോ​ല​ക​ളും കൈ​യി​ലേ​ന്തി ന്ധ​ഓ​ശാ​നാ, ഓ​ശാ​നാ, ദാ​വീ​ദാ​ത്മ​ജ​നോ​ശാ​നാ’ എ​ന്ന പ്രാ​ർ​ഥ​നാ​ഗാ​ന​വും ആ​ല​പി​ച്ചു​കൊ​ണ്ട് ഇ​ട​വ​കാം​ഗ​ങ്ങ​ൾ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ലൂ​ടെ പ്ര​ദ​ക്ഷി​ണം ന​ട​ത്തു​ക​യും, തു​ട​ർ​ന്നു ദേ​വാ​ല​യ​ത്തി​ൽ തി​രി​ച്ചെ​ത്തി ഓ​ശാ​ന​യു​ടെ തു​ട​ർ ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്ത​പ്പെ​ടു​ക​യും ചെ​യ്തു.

ദി​വ്യ​ബ​ലി മ​ധ്യേ വി​ശു​ദ്ധ മ​ത്താ​യി​യു​ടെ സു​വി​ശേ​ഷം 21 അ​ധ്യാ​യ​ത്തി​ലെ ഒ​ന്ന് മു​ത​ൽ പ​തി​നേ​ഴു​വ​രെ​യു​ള്ള തി​രു​വ​ച​ന​ക​ളെ ഉ​ദ്ധ​രി​ച്ചു വ​ച​ന സ​ന്ദേ​ശം ന​ൽ​കി. ഇ​ട​വ​ക​യി​ലെ ഗാ​യ​ക​സം​ഘം ആ​ല​പി​ച്ച ഗാ​ന​ങ്ങ​ൾ ഓ​ശാ​ന തി​രു​നാ​ളി​ന്‍റെ ശു​ശ്രൂ​ഷ​ക​ൾ കൂ​ടു​ത​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി.

വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന​ദി​ന​മാ​യ യേ​ശു​വി​ന്‍റെ അ​ന്ത്യ​ത്താ​ഴ​ത്തി​ന്‍റെ സ്മ​ര​ണ​ക​ളു​ണ​ർ​ത്തു​ന്ന പെ​സ​ഹ തി​രു​ക്ക​ർ​മ​ങ്ങ​ൾ 18ന് ​വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 7.30ന് ​ആ​രം​ഭി​ക്കും. ദി​വ്യ​ബ​ലി, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, ദി​വ്യ കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ​യ്ക്കു​ശേ​ഷം അ​പ്പം​മു​റി​ക്ക​ൽ ശു​ശ്രൂ​ഷ​യും ന​ട​ത്ത​പ്പെ​ടും.

കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ സ്മ​ര​ണ​ക​ൾ പേ​റു​ന്ന ദുഃ​ഖ​വെ​ള്ളി​യി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ 19ന് ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ആ​രം​ഭി​ക്കും. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി നേ​തൃ​ത്വം ന​ൽ​കും. ആ​ഘോ​ഷ​മാ​യ കു​രി​ശി​ന്‍റെ വ​ഴി​ക്ക് കു​ട്ടി​ക​ളും യു​വാ​ക്ക​ളും നേ​തൃ​ത്വം കൊ​ടു​ക്കും. പീ​ഡാ​നു​ഭ​വ വാ​യ​ന, കു​രി​ശു​വ​ന്ദ​നം, പീ​ഡാ​നു​ഭ​വ ച​രി​ത്ര അ​വ​ത​ര​ണം എ​ന്നി​വ​യ്ക്കു​ശേ​ഷം കൈ​യ്പു നീ​ർ കു​ടി​ക്ക​ൽ ശു​ശ്രൂ​ഷ​യും ന​ട​ക്കും.

20ന് ​ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് പു​ത്ത​ൻ വെ​ള്ളം വെ​ഞ്ച​രി​ക്ക​ലും, പു​ത്ത​ൻ ദീ​പം തെ​ളി​യി​ക്ക​ൽ തു​ട​ർ​ന്ന് ആ​ഘോ​ഷ​പൂ​ർ​വ​മാ​യ ദി​വ്യ​ബ​ലി​യും ന​ട​ക്കും.

ഉ​യി​ർ​പ്പ് തി​രു​നാ​ളി​ന്‍റെ ച​ട​ങ്ങു​ക​ൾ രാ​ത്രി 7.30ന് ​ആ​രം​ഭി​ക്കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ൽ ന​ട​ക്കു​ന്ന എ​ല്ലാ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ളി​ലും ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു ദൈ​വാ​നു​ഗ്ര​ഹം പ്രാ​പി​പ്പാ​ൻ വി​കാ​രി അ​ച്ച​നും, ട്ര​സ്റ്റി​മാ​രും എ​ല്ലാ സ്നേ​ഹ​പൂ​ർ​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക്: ജ​സ്റ്റി​ൻ ജോ​സ​ഫ് (ട്ര​സ്റ്റി) (732)7626744, സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി (ട്ര​സ്റ്റി) (7326903934), ടോ​ണി മ​ങ്ങ​ൻ (ട്ര​സ്റ്റി) (347) 7218076, മ​നോ​ജ് പാ​ട്ട​ത്തി​ൽ (ട്ര​സ്റ്റി) (908)4002492.
വെ​ബ്: www.stthomassyronj.org

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം