മറിയാമ്മ എബ്രഹാം നിര്യാതയായി
Tuesday, April 16, 2019 12:31 PM IST
ന്യൂയോര്‍ക്ക്: ചാത്തന്നൂര്‍ അടുതല വില്ലിമംഗലത്ത് കുന്നുവിള വീട്ടില്‍ പരേതനായ കെ. എബ്രഹാമിന്റെ ഭാര്യയും, ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗവുമായ അലക്‌സ് എബ്രഹാമിന്റെ അമ്മയുമായ മറിയാമ്മ എബ്രഹാം (84) ഏപ്രില്‍ 15-നു രാവിലെ പതിനൊന്നിനു നിര്യാതയായി.

മറ്റു മക്കള്‍: തോമസ് എബ്രഹാം, അഡ്വ. മാത്യു എബ്രഹാം, ജോണ്‍ എബ്രഹാം (കോണ്‍ഗ്രസ് ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ്), ജേക്കബ് എബ്രഹാം. മരുമക്കള്‍: മോളി തോമസ്, റേയ്ച്ചല്‍ മാത്യു, ഗ്രേസി ജോണ്‍, ലൈലാമ്മ ജേക്കബ്, ഷീബ അലക്‌സ് (യുഎസ്എ.).

സംസ്‌ക്കാര ശുശ്രൂഷ/സംസ്‌ക്കാരം: ഏപ്രില്‍ 18-നു വ്യാഴാഴ്ച രാവിലെ പതിനൊന്നിനു അടുതല സെന്റ് ജോര്‍ജ് പള്ളിയില്‍.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍