മറിയാമ്മ എബ്രഹാമിന്‍റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു
Tuesday, April 16, 2019 8:13 PM IST
ന്യൂയോർക്ക്: ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെറും ഹഡ്സൺ വാലി മലയാളി അസോസിയേഷന്‍റെ മുൻ സെക്രട്ടറിയുമായ അലക്സ് ഏബ്രഹാമിന്‍റെ മാതാവും ചാത്തന്നൂർ ആടംതല വില്ലിമംഗലത്തു കുന്നുവിള വീട്ടിൽ പരേതനായ കെ. ഏബ്രഹാമിന്‍റെ ഭാര്യയുമായ മറിയാമ്മ (84 ) നിര്യാതയായി. സംസ്കാരം ഏപ്രിൽ 18 ന് (വ്യാഴം) രാവിലെ 11 മുതൽ അടുതല സെന്‍റ് ജോർജ് ഓർത്തോഡോസ് ചർച്ചിൽ

മക്കള്‍:തോമസ് എബ്രഹാം,അഡ്വ. മാത്യു എബ്രഹാം, ജോൺ എബ്രഹാം (കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ) ജേക്കബ് എബ്രഹാം, അലക്സ് എബ്രഹാം. മരുമക്കൾ: മോളി തോമസ്, റേച്ചൽ മാത്യു , ഗ്രേസി ജോൺ ,ലൈലമ്മ ജേക്കബ്, ഷീബ പി അലക്സ്.

ഏപ്രിൽ 15 ന് രാത്രി എട്ടു മുതൽ ന്യൂ യോർക്കിൽ ഉള്ള അലക്സ് ഏബ്രഹാമിന്റെ വസതിയിൽ ( 1 Marion Court, Pamona, NY ) പ്രാർഥന ഉണ്ടായിരിക്കും.

പരേതയുടെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്‍റ് മാധവൻ ബി നായരും സെക്രട്ടറി ടോമി കോക്കാട്ടും ട്രസ്റ്റി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ് ട്രഷർ സജിമോൻ ആന്‍റണി,ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ്,നാഷണൽ കമ്മിറ്റി മെംബേർസ് ,ട്രസ്റ്റിബോർഡുമെംബേർസ് എന്നിവർ അനുശോചിച്ചു.

റിപ്പോർട്ട്:ശ്രീ കുമാർ ഉണ്ണിത്താൻ