സെന്‍റ് ജോൺസ് മാർത്തോമ്മ കോൺഗ്രിഗേഷന്‍റെ ഉദ്ഘാടനം നിർവഹിച്ചു
Tuesday, April 16, 2019 9:55 PM IST
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് ട്രോയിയിൽ ആരംഭിച്ച മാർത്തോമ്മാ സഭയുടെ പുതിയ ദേവാലയമായ സെന്‍റ് ജോൺസ് മാർത്തോമ്മാ കോൺഗ്രിഗേഷന്‍റെ ഉദ്ഘാടന സമ്മേളനം ഏപ്രിൽ 6 ന് രാവിലെ 10ന് ഇവാൻസ്‌വുഡ് ചർച്ചിൽ നടന്നു.

ഗായകസംഘം സേനയിൻ യെഹോവയെ എന്ന ഗാനം ആലപിച്ചതോടെ ഉദ്ഘടന സമ്മേളനം ആരംഭിച്ചു . സൺഡേസ്കൂൾ വിദ്യാർഥികളുടെ പ്രാർഥന ഗാനത്തിനും ജോർജ് തോമസിന്‍റെ പാഠം വായനക്കും ആരാധനക്കും ശേഷം വികാരി റവ. ക്രിസ്റ്റഫർ ഡാനിയേൽ സദസിന് സ്വാഗതം ആശംസിച്ചു .

നോർത്ത് അമേരിക്കൻ ഭദ്രാസന സെക്രട്ടറി റവ. മനോജ് ഇടിക്കുള്ള മുഖ്യതിഥി ആയിരുന്നു. അച്ചൻ തന്‍റെ പ്രസംഗത്തിൽ പുതിയ ദേവാലയം ആരംഭിക്കുന്നതിന്‍റെ ആവശ്യകതയെപ്പറ്റി പറയുകയും അതിനു നേതൃത്വം നൽകിയ എല്ലാവരെയും അനുമോദിക്കുകയും ചെയ്തു. റവ. ജോജി ഉമ്മൻ, റവ. ഫിലിപ്പ് വർഗീസ്, റവ. ക്രിസ്റ്റി ഡാനിയേൽ, റവ. ഇട്ടി മാത്യു , റവ. പി.സി ജോർജ് , റവ. ജേക്കബ് ചാക്കോ, പാസ്റ്റർ മാർക്ക് കോഫ് മാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നേതൻ വർഗീസ്, സ്നേഹ സോളമൻ എന്നിവർ മാസ്റ്റർ ഓഫ് സെറിമണി ആയി പ്രവർത്തിച്ചു . ബിനോ വർഗീസ് നന്ദി പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് സുവനീർ പ്രകാശനവും നടന്നു.

എല്ലാ ഞായറാഴ്ച്ചയും രാവിലെ 8.30 നാണു ഇവിടെ ആരാധന.

റിപ്പോർട്ട്: പി.പി. ചെറിയാൻ