വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ കുടുംബസംഗമവും ഈസ്റ്റർ വിഷു ആഘോഷവും ഏപ്രിൽ 27 ന്
Tuesday, April 16, 2019 10:37 PM IST
ന്യൂറൊഷൽ : വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ കുടുംബസംഗമവും ഈസ്റ്റർ വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓടിറ്റോറിയത്തിൽ (252 Soundview Avenue, White Plains, NY 10606) ഏപ്രിൽ 27 ന് (ശനി) വൈകിട്ട് 5.30 മുതല്‍ 10 വരെ നടക്കും.

ഈസ്റ്റർ മെസ്സേജ് നൽകുന്നത് യോങ്കേഴ്‌സ് സെന്‍റ് ആൻഡ്രൂഡ്‌സ് മാത്തോമ്മ ചർച്ച് വികാരി റവ. കെ.എ .വർഗീസും വിഷു മെസേജ് നൽകുന്നത് അമേരിക്കയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഉണ്ണികൃഷ്ണൻ ഫ്ലോറിഡയുമാണ്. ആയിരത്തിൽ പരം ആളുകൾക്ക് ഇരിക്കാവുന്ന ഓടിറ്റോറിയമാണ് ഫാമിലി നെറ്റിനുവേണ്ടി സജ്ജമാക്കിയിരിക്കുന്നത്.

പ്രവാസി മലയാളികൾക്ക് എന്നും ഓർമിക്കാനും ഒർത്തിർക്കനും കഴിയുന്ന മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച ഒരു പിടി കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വേറിട്ട കലാപരിപാടികളും നുതന അവതരണശൈലിയുമായെത്തുന്ന സംഗീതത്തിൽ പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായിക, ഗായകൻമ്മാർ അവതരിപ്പിക്കുന്ന സംഗീതനിഷയും സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്‍റെ വ്യത്യസ്തകൊണ്ട് ഒട്ടേറെ പുതുമകളാണ് നമുക്ക് സമ്മാനിക്കാനിരിക്കുന്നത്‌.

ഫാമിലി നൈറ്റിന്‍റെ വിജയത്തിനായി വെസ്റ്റ്‌ചെസ്റ്റർ, ന്യൂ യോർക്ക്‌ നിവാസികളുടെ സഹകരണം അഭ്യർത്ഥിക്കുന്നതായി പ്രസിഡന്‍റ് ജോയി ഇട്ടൻ, വൈസ് പ്രസിഡന്‍റ് ശ്രീകുമാർ ഉണ്ണിത്താൻ, സെക്രട്ടറി നിരീഷ് ഉമ്മൻ, ട്രഷർ ടെറസൺ തോമസ്, ജോയിന്‍റ് സെക്രട്ടറി പ്രിൻസ് തോമസ്, ട്രസ്റ്റി ബോർഡ് ചെയർ രാജൻ ടി. ജേക്കബ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ