ഡാളസ് കേരള അസോസിയേഷൻ മെഡിക്കൽ ക്യാന്പ് മേയ് 11 ന്
Thursday, April 18, 2019 12:01 AM IST
ഗാർലന്‍റ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഇന്ത്യ കൾച്ചറൽ ആന്‍ഡ് എഡ്യൂക്കേഷൻ സെന്‍ററും സംയുക്തമായി മെഡിക്കൽ ക്യാന്പും ബ്ലഡ് ഡ്രൈവും സംഘടിപ്പിക്കുന്നു.

മേയ് 11 ന് (ശനി) ബ്രോഡ്‌വേയിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ രാവിലെ 9 മുതൽ ആരംഭിക്കുന്ന ക്യാന്പിൽ ഡോ. സജ്ജയ് പി. ഉമ്മൻ, ഡോ. സിന്ദു ഇ. ഫിലിപ്പ് എന്നിവർ രോഗികളെ പരിശോധിക്കും. ചുരുങ്ങിയ ചെലവിൽ രക്തപരിശോധനയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കാർട്ടർ ബ്ലഡ് കെയറുമായി സഹകരിച്ചു രാവിലെ 8 മുതൽ 12 വരെ രക്തദാനത്തിനുള്ള അവസരവും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക് സോഷ്യൽ സർവീസ് ഡയറക്ടർ ദീപാ സണ്ണി 214 552 1300.

റിപ്പോർട്ട്:പി.പി. ചെറിയാൻ